Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മൻസൂറ കെട്ടിട ദുരന്തം,ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു

March 25, 2023

March 25, 2023

അൻവർ പാലേരി
ദോഹ : ദോഹയിലെ മൻസൂറയിൽ ബഹുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു.പൊന്നാനിക്കടുത്ത് മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയിലി(44)ന്റെ  മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്.ഇതോടെ രണ്ട് മലയാളികളടക്കം അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.നൗഷാദ്  സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു.
ബില്‍ശിയയാണ് ഭാര്യ. മുഹമ്മദ് റസല്‍, റൈസ എന്നിവര്‍ മക്കളാണ്.
ബുധനാഴ്ച മുതൽ ഇദ്ദേഹത്തെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ചുവരികയായിരുന്നു.

നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി(39)യുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.അതേസമയം,ബുധനാഴ്ച മുതൽ കാണാതായ കാസർകോട് കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News