Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ,കേന്ദ്രസർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പരാതിക്കാർ

May 09, 2023

May 09, 2023

 

ന്യൂസ്‌റൂം ബ്യുറോ
ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന അക്രമങ്ങള്‍ക്കു പിന്നില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് സത്യവാങ്‌മൂലം.
ക്രൈസ്തവര്‍ക്കെതിരേയുള്ള അക്രമസംഭവങ്ങളില്‍ നടക്കുന്ന ക്രിമിനല്‍ നടപടിക്രമങ്ങളുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ സത്യവാങ്‌മൂലത്തിലാണു പരാതിക്കാര്‍ കേന്ദ്രത്തിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബംഗളൂരു ആര്‍ച്ച്‌ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, നാഷണല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണു പരാതിക്കാര്‍.

ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളെക്കുറിച്ചു സുപ്രീംകോടതി 2022 സെപ്റ്റംബര്‍ 21ന് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയതിനുശേഷവും പല സംസ്ഥാനങ്ങളിലും അക്രമങ്ങളുടെ എണ്ണം കൂടി. 2021ല്‍ ക്രൈസ്തവര്‍ക്കെതിരേ 505 അക്രമസംഭവങ്ങളാണു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2022ല്‍ ഇതു 598 ആയി. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 123 അക്രമസംഭവങ്ങളുണ്ടായെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരുമായി രാഷ്‌ട്രീയബന്ധം പുലര്‍ത്തുന്ന സംഘടനകളാണു രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന അക്രമങ്ങള്‍ക്കു പിന്നിലെന്നതിനാല്‍ ഇത്തരം കേസുകളിലെ അന്വേഷണം കേന്ദ്രം കൃത്യമായി നിരീക്ഷിക്കുമെന്നോ വിശദവിവരങ്ങള്‍ കോടതിയെ ധരിപ്പിക്കുമെന്നോ വിശ്വസിക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാരില്‍ തീരെ വിശ്വാസമില്ല.

അതിനാല്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നിരീക്ഷിക്കാന്‍ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. മികവുറ്റ ഒരു പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണങ്ങളുടെ മേല്‍നോട്ടച്ചുമതല വഹിക്കാന്‍ നിയോഗിക്കുന്നതിനുള്ള അധികാരവും സമിതിക്കു നല്‍കണമെന്നും ആവശ്യപ്പെട്ടു.

2021 മുതലാണ് വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരേ വ്യാപക അക്രമങ്ങളുണ്ടാകുന്നത്. മതപരിവര്‍ത്തന നിരോധന നിയമഭേദഗതി വന്നതോടെ പലയിടത്തും അക്രമങ്ങള്‍ പെരുകി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ വ്യാപക അക്രമങ്ങള്‍ നടക്കുന്നുണ്ട്.

ഈ അക്രമങ്ങളെല്ലാംതന്നെ പെട്ടെന്നുള്ള പ്രകോപനങ്ങളെ തുടര്‍ന്ന് ഉണ്ടാകുന്നതല്ല. മറിച്ചു കൃത്യമായി ആസൂത്രണം ചെയ്തു നടത്തുന്നതാണ്. അക്രമങ്ങള്‍ നടത്തിയവയില്‍ ഹിന്ദു സംഘടന്‍, ഹിന്ദു വാദി സംഘടന്‍, ഹിന്ദു ജാഗരണ്‍ മഞ്ജ് എന്നീ സംഘടനളും ബിജെപി, ആര്‍എസ്‌എസ്, വിഎച്ച്‌പി പ്രവര്‍ത്തകരുമുണ്ടെന്നും പരാതിക്കാരുടെ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കുന്നു.

ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളില്‍ അന്വേഷണവും അടിയന്തര നടപടിയും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കിയതിനു പിന്നാലെയാണ് പരാതിക്കാര്‍ നിരീക്ഷണ സമിതി എന്ന ആവശ്യം ഉന്നയിച്ച്‌ അപേക്ഷ നല്‍കിയത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News