Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
മണിപ്പൂരിലെ ലൈംഗികാതിക്രമം,ദേശീയ വനിതാ കമ്മീഷൻ പരാതികൾക്ക് മേൽ അടയിരിക്കുന്നു

July 23, 2023

July 23, 2023

ന്യൂസ്‌റൂം ബ്യുറോ
ന്യൂഡൽഹി മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങളെക്കുറിച്ച്‌ ഒരു മാസം മുമ്പ്  വിവരം ലഭിച്ചിട്ടും നടപടിയെടുക്കാതെ ദേശീയ വനിതാ കമീഷൻ (എൻസിഡബ്ല്യു).

കുക്കി വനിതകളെ നഗ്നരാക്കി നടത്തിയതടക്കമുള്ള വീഡിയോ സഹിതം ജൂണ് 12ന് കമീഷന് പരാതി ലഭിച്ചിരുന്നു. നോര്‍ത്ത് അമേരിക്കൻ മണിപ്പുര്‍ ട്രൈബല്‍ അസോസിയേഷനാണ് പരാതി നല്കിയത്. എന്നാൽ, സ്ത്രീകൾക്കെതിരായ നിഷ്ഠൂര സംഭവത്തെ പരസ്യമായി അപലപിക്കാൻ പോലും കമീഷൻ അധ്യക്ഷ രേഖ ശർമ തയാറായില്ല.

നിരവധി പരാതികൾ ലഭിച്ചെന്നും അവയുടെ ആധികാരിത ബോധ്യപ്പെട്ടില്ലെന്നുമാണ് വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നതോടെ രേഖ ശർമ പ്രതികരിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News