Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പോലീസ് വെടിവെപ്പിൽ മൂന്നു മരണം. കേരളത്തിലെ നാല് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

December 19, 2019

December 19, 2019

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ രണ്ടു പേർ മരിക്കാനിടയായതിനെ തുടർന്ന് കേരളത്തിൽ ജാഗ്രത നിർദേശം. കാസർഗോഡ്, കണ്ണൂർ,കോഴിക്കോട്, വയനാട് ജില്ലകൾക്ക് ഡിജിപി ലോക്നാഥ് ബഹ്‌റയാണ് ജാഗ്രതാ നിർദേശം നൽകിയത്. അതേസമയം മംഗളൂരുവിൽ ഞായാറാഴ്ച്ച വരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട് . അഞ്ചു പോലീസ് സ്റ്റേഷൻ പരിധിയിലാണ് കർഫ്യു. മംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മംഗളൂരുവിലെ, ദക്ഷിണ കന്നഡ ജില്ല യിലും ഇന്റർനെറ്റ് നിരോധിച്ചു. രാത്രി 10 മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് നിരോധനം.

പരത്വബില്ലിനെതിരായ പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ ജലീല്‍, നൗഷീന്‍ എന്നിവരാണ് മരിച്ചത് .ബന്ദറില്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെയ്പ്പുണ്ടായത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.അതേസമയം, ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പൊലീസ് വെടിവയ്പ്പില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി.അക്രമം നടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. നഗരമധ്യത്തിലെ പരിവര്‍ത്തന്‍ ചൗക്കില്‍ പൗരത്വ ബില്ലിനെതിരെയുള്ള റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജനക്കൂട്ടത്തിനു നേര്‍ക്കാണ് പോലിസ് വെടിവെച്ചത്. സംഭവത്തെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം രണ്ട് പോലിസ് പിക്കറ്റിനും നാല് പോലിസ് വാഹനങ്ങള്‍ക്കും തീയിട്ടു.


Latest Related News