Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ വിമാനത്തിൽ യാത്രക്കാരന് ഹൃദയാഘാതം,വിമാനം മസ്കത്തിൽ ഇറക്കി,യാത്രക്കാരൻ മരിച്ചു

September 23, 2019

September 23, 2019

ദോഹ : യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മംഗലൂരുവിൽ നിന്നും ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ വൈകീട്ട് മംഗലൂരുവിൽ നിന്ന് ദോഹയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലായിരുന്നു സംഭവം. വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യാത്രക്കാരനായിരുന്ന കാസര്‍ഗോഡ് സ്വദേശി അലി എന്നയാള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.വിമാനത്തിലെ സഹയാത്രക്കാരും ജീവനക്കാരും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.യാത്രക്കാരുടെ നിർദേശത്തെ തുടർന്ന് വിമാനം അടിയന്തരമായി മസ്‌കത്ത് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

മസ്കത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശിയും കാസര്‍കോട് ചെട്ടുംകുഴി കെ എസ് അബ്ദുല്ല സ്‌കൂളിന് സമീപം താമസക്കാരനുമായ തെക്കുംതല പറമ്പിൽ അലി കോയ(67)  ഇന്ന് രാവിലെയോടെ മസ്കത്തിലെ ആശുപത്രിയിൽ നിര്യാതനായി.
ഖത്തറിലെ കോടതിയില്‍ ജീവനക്കാരനായ അലി അഞ്ചു മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്.
മൃതദേഹം മസ്കത്തിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Latest Related News