Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മയക്കുമരുന്ന് കച്ചവടം,ഖത്തറിൽ ഒരാൾ കൂടി അറസ്റ്റിൽ

July 06, 2023

July 06, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: വിവിധതരം മയക്കുമരുന്നുകള്‍ വിതരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്ത ഏഷ്യന്‍ വംശജനെ ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ജനറല്‍ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 50 കിലോഗ്രാം ഹാഷിഷ്, നാല് കിലോഗ്രാം ഷാബു/ മെതാംഫെറ്റാമിന്‍, 45 ഗ്രാം പൊടിച്ച ലിറിക്ക ഗുളികകള്‍, 8 ലിറിക്ക ഗുളികകള്‍ എന്നിവ അടങ്ങിയ വിവിധ വലുപ്പത്തിലുള്ള മൂന്ന് ബാഗുകള്‍ കണ്ടെത്തി.മയക്ക് മരുന്ന് തൂക്കാന്‍ ഉപയോഗിച്ച രണ്ട് ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു.

പ്രതി കുറ്റം സമ്മതിച്ചു.തുടർനിയമ നടപടിക്രമങ്ങള്‍ക്കായി  പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News