July 30, 2021
July 30, 2021
ദോഹ: കോവിഡ് ബാധിച്ച് ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നിര്യാതനായി. ഖത്തര്‍ പ്രവാസി അസീസ് മുരിയാട് ആണ് കഴിഞ്ഞദിവസം പുലര്‍ച്ചെ മരിച്ചത്. മുന്‍ പെട്രോളിയം ജീവനക്കാരനായിരുന്ന അദ്ദേഹം കെഎംസിസി കൂത്തുപറമ്പ് മണ്ഡലം അംഗമായിരുന്നു. ഭാര്യ: ശാഹിദ. മക്കള്‍: ഷാഹില്‍, ഷഹാന, ഷാഹിന്‍. ഖബറടക്കം അബൂഹമൂറില്‍ നടന്നു.