Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ മലയാളികളുടെ പങ്കാളിത്തത്തിൽ മറ്റൊരു സിനിമ കൂടി,നിർമാതാവായി അച്ഛനും അഭിനേത്രിയായി പേരമകളും ഒരുമിച്ചെത്തുന്നു

August 25, 2022

August 25, 2022

അൻവർ പാലേരി 

ദോഹ : ദോഹയിൽ ബാങ്ക് ഉദ്യോഗസ്ഥനായ ധർമ്മരാജ് മങ്കാത്ത് നിർമ്മിക്കുന്ന തോറ്റംപാട്ടുറയുന്ന മലേപ്പൊതി എന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. നവാഗതനായ ഫിറോസ് ആണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചത്.ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രകാശനം പ്രശസ്ത കലാകാരന്മാരുടെ ഓഫീഷ്യൽ ഫെയ്സ്ബുക് പേജിലൂടെ കഴിഞ്ഞ 17ന് നിർവഹിച്ചിരുന്നു.

പാലക്കാട് ജില്ലയിലെ മലേപ്പൊതി ഗ്രാമത്തിൽ നടക്കുന്ന അസാധാരണമായ ഒരു ജീവിത സന്ദർഭത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം.ഒപ്പം,അമർ അക്ബർ അന്തോണി  ഉൾപെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മീനാക്ഷിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.മനോജ് ഗിന്നസ്,സാജു കൊടിയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.നാല് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.പിന്നണി ഗായികകൂടിയായ സോണി സായി ആണ് സംഗീതം. രചന,ആര്യ ലക്ഷ്മി കൈതക്കൽ..

ചിത്രത്തിൻറെ ടീസർ കാണാം 

തൃശൂർ വടക്കാഞ്ചേരി സ്വദേശിയും കഴിഞ്ഞ മുപ്പത് വർഷമായി  ഖത്തർ നാഷണൽ ബാങ്കിൽ ഉദ്യോഗസ്ഥനുമായ ധർമ്മരാജ് മങ്കാത്ത് ആദ്യമായാണ് ചലച്ചിത്ര നിർമാണത്തിൽ പങ്കാളിയാവുന്നത്.ചിത്രത്തിൽ ചെറിയ വേഷവും അദ്ദേഹം ചെയ്യുന്നുണ്ട്.ധർമരാജിന്റെ പേരമകൾ സാത്വിക ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.മീനാക്ഷി അവതരിപ്പിക്കുന്ന നായികയുടെ അനുജത്തിയായി മുഴുനീള കഥാപാത്രമായാണ് സാത്വിക വേഷമിടുന്നത്.

ധർമരാജിന്റെ മകൾ ഗ്രീഷ്മയുടെയും സൂരജിന്റെയും മകളായ സാത്വിക ദോഹ ഒലീവ് ഇൻറർനാഷനൽ സ്‌കൂളിൽ ആറാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News