Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദേശീയ നീന്തൽ മത്സരത്തിൽ ഖത്തറിൽ നിന്നുള്ള വിദ്യാർത്ഥിക്ക് സ്വർണമെഡൽ

January 25, 2023

January 25, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:ഖത്തറിലെ ഭവന്‍സ് പബ്ലിക്ക് സ്കൂള്‍ വിദ്യാര്‍ഥി ആര്യന്‍ എസ്. ഗണേഷിന് ഇന്ത്യയില്‍ നടന്ന സി.ബി.എസ്.ഇ ദേശീയ നീന്തല്‍ ചാമ്പ്യൻഷിപ്പിൽ സ്വര്‍ണമെഡല്‍.ഖത്തറില്‍നിന്നുള്ള  ഇന്ത്യന്‍ സ്കൂളുകളെ പ്രതിനിധീകരിച്ചാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആര്യന്‍ ദേശീയതല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

ജനുവരി 21 മുതല്‍ 24 വരെ രാജ്കോട്ടിലെ ജീനിയസ് സ്കൂളും ജേ ഇന്റര്‍നാഷനല്‍ സ്കൂളും ചേര്‍ന്ന് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സ്വിമ്മിങ് പൂളിലാണ് ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കിയത്. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച ആര്യന്‍ എസ്. ഗണേഷ്, പങ്കെടുത്ത മൂന്നിനങ്ങളിലും മെഡലുകള്‍ നേടി.

50 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്‌ട്രോക്കില്‍ 27.44 സെക്കന്‍ഡില്‍ തുഴഞ്ഞെത്തി സ്വര്‍ണമെഡലും 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ വെള്ളിമെഡലും (30.88 സെക്കന്‍ഡ്), 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ വെങ്കലവും (1:12:30 സെ.) നേടി. ദേശീയ തലത്തില്‍ മികച്ച നേട്ടം കൈവരിച്ച ആര്യനെയും മാതാപിതാക്കളെയും സ്കൂള്‍ മാനേജ്‌മെന്റ്, പ്രിന്‍സിപ്പല്‍, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം, സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ അഭിനന്ദിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News