Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വേറിട്ട ആദരം, ദീർഘകാല ജീവനക്കാർക്ക് ലോകകപ്പ് ടിക്കറ്റ് നൽകി ഖത്തറിലെ മലയാളി സ്ഥാപന ഉടമ

June 18, 2022

June 18, 2022

അൻവർ പാലേരി
ദോഹ : ഖത്തറിൽ ലോകകപ്പിന്റെ ആവേശം തിരതല്ലുമ്പോൾ ദീർഘകാലമായി തനിക്കൊപ്പം ജോലി ചെയ്യുന്ന ജീവനക്കാരെ ലോകകപ്പ് വേദികളിലും ചേർത്തുപിടിക്കുകയാണ് മലയാളിയും ജീവകാരുണ്യ-സാമൂഹ്യപ്രവർത്തന മേഖലകളിലെ നിറസാന്നിധ്യവുമായ അബ്ദുല്ല തെരുവത്ത്. ക്യുആർഐ ഗ്രൂപ്പ്  ( QRI GROUP) മാനേജിങ് ഡയറക്റ്റർ ആയ  അബ്ദുള്ള തെരുവത്ത് കഴിഞ്ഞ പത്തു വർഷമായി തനിക്കൊപ്പം ജോലി ചെയ്യുന്ന 9 ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം ഫിഫ ലോകകപ്പ് ടിക്കറ്റുകൾ സമ്മാനിച്ചത്.ഖത്തറിലെ വിവിധ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ നടക്കുന്ന ഫിഫാ ലോകകപ്പ് മത്സരങ്ങൾ കാണാൻ തനിക്കൊപ്പം ഈ ജീവനക്കാരും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
'ഖത്തറിൽ എന്റെ സ്ഥാപനം കൈവരിച്ച എല്ലാ നേട്ടങ്ങളിലും  ജയപരാജയങ്ങളിലും ഇവർ കൂടെയുണ്ട്.അതുകൊണ്ടുതന്നെ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ലോകകായിക മേളക്ക് ഖത്തർ സാക്ഷ്യം വഹിക്കുമ്പോൾ ഗാലറിയിൽ എനിക്കൊപ്പം ഇവരും ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം...'-അബ്ദുല്ല തെരുവത്ത് ന്യൂസ്‌റൂമിനോട് പറഞ്ഞു.

ഒറിക്സ് വില്ലേജ് ഹോട്ടലിൽ എംപ്ലോയീസ് അപ്രീസിയേഷൻ ഡേ ആഘോഷത്തിനിടെയാണ്  പത്തുവർഷത്തിലേറെയായി ജോലി ചെയ്യുന്ന ജീവനക്കാരെ കമ്പനി മാനേജ്‌മെന്റ് ആദരിച്ചത്.ജീവനക്കാർക്കുള്ള ഐസിബിഎഫ് ലൈഫ് ഇൻഷുറൻസ് അപേക്ഷാ ഫോമുകൾ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത ഐസിബിഎഫ് ആക്ടിങ് പ്രസിഡണ്ട് വിനോദ് വി നായർക്ക് അബ്ദുല്ല തെരുവത്ത് കൈമാറി.കമ്പനിയിലെ ഇന്ത്യക്കാരായ മുഴുവൻ ജീവനക്കാർക്കും സ്ഥാപനത്തിന്റെ ചിലവിൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.ഖത്തർ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ഇൻഷുറൻസ് പരിരക്ഷക്ക് പുറമെയാണ് ഒരുലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കുന്ന ഐസ്‌ഐബിഎഫ് ഇൻഷുറൻസ് പദ്ധതിയിലും ജീവനക്കാരെ ഉൾപെടുത്തുന്നതെന്ന് അബ്ദുല്ല തെരുവത്ത് ന്യൂസ്‌റൂമിനോട് പറഞ്ഞു.

ഐസിബിഎഫ് ജനറൽ സെക്രട്ടറി സാബിത്ത് സാഹിർ ചടങ്ങിൽ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News