Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗിന്നസ് റെക്കോർഡിലേക്ക് ഓടിക്കയറാൻ ഖത്തറിലെ മലയാളി കായിക താരം,ഷക്കീർ ചീരായിയുടെ വെൽനസ് ഹാപ്പിനസ് റൺ ഈ മാസം 17ന്

February 12, 2023

February 12, 2023

അൻവർ പാലേരി 

ദോഹ : ഒരു പതിറ്റാണ്ടിലേറെയായി ഖത്തറിൽ പ്രവാസിയായ മലയാളി യുവാവ് പുരുഷന്മാരുടെ സോളോ മാരത്തൺ ഓട്ടത്തിൽ പുതിയ ഗിന്നസ് റെക്കോർഡിന് ഒരുങ്ങുന്നു.ദീർഘദൂര ഓട്ടത്തിൽ ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയ തലശേരി സ്വദേശി  ഷക്കീർ ചീരായിയാണ് ഖത്തറിന്റെ തെക്ക് അബു സമ്രയിൽ നിന്ന് വടക്ക് അൽ റുവൈസ് വരെയുള്ള 200 കിലോമീറ്റർ ദൂരം നിർത്താതെ ഓടി നിലവിലെ ലോക റെക്കോർഡ് ഭേദിക്കാൻ തയാറെടുക്കുന്നത്.വനിതകളുടെ വിഭാഗത്തിൽ ഇന്ത്യക്കാരിയായ സൂഫിയാ സൂഫി 30 മണിക്കൂർ 34 മിനുട്ടിൽ ഈയിടെ ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി നാലിന് ടുണീഷ്യൻ അത്‌ലറ്റ് സഡോക് കൊച്ച്ബാറ്റി സ്ഥാപിച്ച നിലവിലെ പുരുഷന്മാരുടെ  റെക്കോർഡ് ഭേദിക്കാൻ ലക്ഷ്യമാക്കിയാണ്  ഷക്കീർ ചീരായി പുതിയ ദൗത്യത്തിനൊരുങ്ങുന്നത്.ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 17ന് രാവിലെ ആറു മണിക്ക് അബുസമ്രയിൽ നിന്ന് ഓട്ടം ആരംഭിക്കുമെന്ന് ഷക്കീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഖത്തർ വെൽനസ് ചലഞ്ചേഴ്‌സ് സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ പ്രായോജകർ സിറ്റി എക്സ്ചേഞ്ചാണ്.

വെൽനസ് ഹാപ്പിനസ് റണ്ണിൽ നിലവിലെ 34 മണിക്കൂർ 19 മിനുട്ട് എന്ന എന്ന ലോക റെക്കോർഡ് മറികടക്കാനാണ് ലക്ഷ്യമാക്കുന്നതെന്ന് ഷക്കീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.17ന് ആരംഭിക്കുന്ന നിർത്താതെയുള്ള ഓട്ടം 18ന് വൈകുന്നേരം അൽ റുവൈസ് പോർട്ടിൽ സമാപിക്കും.രാത്രിയും പകലും നിർത്താതെയുള്ള ഓട്ടത്തിന് ആവശ്യമായ പിന്തുണ നൽകാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വെൽനസ് ചലഞ്ചേഴ്‌സ് സംഘാടകർ അറിയിച്ചു.ആരോഗ്യകരമായ ജീവിത ശൈലിയെ കുറിച്ച് ഖത്തറിലെ താമസക്കാരെ ബോധവൽക്കരിക്കുകയെന്ന  ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ നൗഫൽ സി സി, സിറ്റി എക്‌സ്‌ചേഞ്ച് ഓപ്പറേഷൻസ് മേധാവി ഷാനിബ് ഷംസുദ്ധീൻ, എബി എബ്രഹാം ജോർജ്,ആദിൽ അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News