Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി പിടിയിൽ,അറസ്റ്റിലായത് ഏലയ്ക്കാ തട്ടിപ്പ് കേസിൽ

November 01, 2022

November 01, 2022

അൻവർ പാലേരി
ദോഹ : 2015 ൽ ഖത്തറിൽ മലയാളിയായ ഹോട്ടൽ വ്യവസായി ഉൾപെടെ നിരവധി പേരിൽ നിന്ന് കോടികൾ തട്ടി ഒളിവിൽ പോയ പ്രതി നാട്ടിൽ പിടിയിലായി.ഖത്തറിൽ ജോലി ചെയ്തിരുന്ന കാലത്ത് രാജേഷ് എന്ന പേരിൽ തട്ടിപ്പ് നടത്തിയ കിളിമാനൂർ അടയാമൺ ജിഞ്ചയനിവാസ് ജിനീഷി(39) നെയാണ് തിരുവനന്തപുരത്തു നിന്ന് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

കേരളത്തിൽ, ഏലയ്ക്ക കയറ്റുമതിയുടെയും കുങ്കുമപ്പൂവിന്റെയും ബിസിനസ് ആണെന്നുപറഞ്ഞ് ഇടുക്കിയിലെ വൻകിട വ്യാപാരികളിൽനിന്ന് ഏലയ്ക്ക വാങ്ങി പണം നൽകാദി ഒളിവിൽ പോയ ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു.

കുമളിയിലെ വൻകിടവ്യാപാരിയുടെ 50 ലക്ഷത്തിന്റെ ഏലയ്ക്കായും കട്ടപ്പനയിലെ വ്യാപാരിയുടെ 70 ലക്ഷത്തിന്റെ ഏലയ്ക്കായും തട്ടിയെടുത്തിരുന്നു. പശ്ചിമബംഗാൾ സ്വദേശി യുടെ അഞ്ചുലക്ഷം രൂപയും കോട്ടയം ജില്ലയിലെ ഗാന്ധിനഗർ സ്വദേശിയുടെ 1.75 കോടി രൂപയും എറണാകുളത്തുള്ള വിദേശമലയാളിയുടെ മൂന്നരക്കോടി രൂപയും കോഴിക്കോട്ടുള്ള വിദേശമലയാളിയുടെ 60 ലക്ഷം രൂപ  തട്ടിയെടുത്തതിനും ഇയാൾക്കെതിരെ കേസുണ്ട്. മൂന്ന് തിരുവനന്തപുരം സ്വദേശികളെ, വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ്‌ 15 ലക്ഷം രൂപ  വാങ്ങിയതായും പോലീസിൽ പരാതി ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിവൈ.എസ്.പി. പി.എ.നിഷാദ്‌മോൻ, എ.എസ്.ഐ. വിജയകുമാർ, എസ്.സി.പി.ഒ. മാരായ പി.ജെ.സിനോജ്, ടോണി ജോൺ, ഗ്രേസൺ ആന്റണി, പി.എസ്.സുബിൻ അനീഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഖത്തറിലെ മലയാളിയായ പ്രമുഖ ഹോട്ടൽ വ്യവസായിയിൽ നിന്ന് കപ്പലുകളിലേക്ക് ഡീസൽ വിതരണം ചെയ്യുന്ന ബിസിനസിനായാണ് ഇയാൾ 4.5 കോടി രൂപ കൈക്കലാക്കിയത്.എന്നാൽ 2015 ൽ ഖത്തറിൽ നിന്ന് 'മുങ്ങു'കയായിരുന്നു.തുടർന്ന്  ഖത്തറിലെ ഹോട്ടൽ വ്യവസായി നാട്ടിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ക്രൈം ബ്രാഞ്ചിൽ ക്രൈം നമ്പർ CB-EKM 6 /2020 എന്ന നമ്പറിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.ഖത്തറിൽ തന്നെ മറ്റു പലരെയും ഇയാൾ സമാനമായ രീതിയിൽ വഞ്ചിച്ചു ലക്ഷങ്ങൾ തട്ടിയതായി വിവരമുണ്ട്. ഇതിനിടെയാണ് സുഗന്ധവ്യഞ്ജന തട്ടിപ്പ് കേസിൽ പ്രതി പിടിയിലാവുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News