Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ബെം​ഗളൂരുവിൽ മൂന്നംഗ മലയാളി കുടുബം പൊള്ളലേറ്റ് മരിച്ച നിലയിൽ

October 21, 2022

October 21, 2022

ന്യൂസ്‌റൂം ബ്യുറോ 

ബെം​ഗളൂരു: മൂന്നംഗ മലയാളി കുടുംബം ബെം​ഗളുരുവിലെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. പാലക്കാട് സ്വദേശി സന്തോഷ് കുമാർ, ഭാര്യ, 17കാരി മകള്‍ എന്നിവരാണ് മരിച്ചത്. എച്ച്എസ്ആര്‍ ലേ ഔട്ടിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൊമ്മഹള്ളിയില്‍ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നയാളാണ് സന്തോഷ്.
ആത്മഹത്യയെന്ന്‌ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സാമ്പത്തികമായ ബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇന്ന് പുലര്‍ച്ചെ മൂന്നോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നതു കണ്ട സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക

 


Latest Related News