Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മലയാളി സമാജം ഓണാഘോഷം അവിസ്മരണീയമായി,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൽഘാടനം ചെയ്തു

September 23, 2023

Malayalam_News_Qatar

September 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തർ മലയാളി സമാജം സംഘടിപ്പിച്ച ‘പൊന്നോണം 2023’ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.വെള്ളിയാഴ്ച പോഡാർ സ്‌കൂളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായിരുന്നു.

1500 തൊഴിലാളി സുഹൃത്തുക്കൾ ഉൾപ്പടെ 4000 ൽ അധികം ആളുകൾ വിഭവ സമൃദ്ധമായ ഓണസദ്യയിലും  കലാപരിപാടികളിലും  പങ്കെടുത്തു.

ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ എ.പി മണികണ്ഠൻ, ഷാനവാസ് ബാവ , നിഹാദ് അലി, ഡോ. മോഹൻ തോമസ്, കെ.വി ബോബൻ, പി.എൻ ബാബു രാജ് , ഷാനവാസ് (ഷെറാട്ടൺ), സീഷോർ മുഹമ്മദ്‌ അലി, അബ്ദു റഊഫ് കൊണ്ടോട്ടി, അൻവർ ഹുസൈൻ റേഡിയോ മലയാളം,  ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ  ചുങ്കത്തറ, കെ.കെ  ഉസ്മാൻ, ജോപ്പച്ചൻ തെക്കുംകൂറ്റ്, ജയപാൽ, നിഖിൽ ശശിധരൻ, സ്പോൺസർമാരായ ഹുസ്സൈൻ മുഹമ്മദ് റഹീമി, അനിൽകുമാർ തുടങ്ങിയ നിരവധി പേർ വിശിഷ്ടാത്ഥികളായി പങ്കെടുത്തു. സമാജം പ്രസിഡന്റ്  ആനന്ദ്  നായർ സീനിയർ വെസ് പ്രസിഡന്റ്  വേണുഗോപാൽ എന്നിവർ വിശിഷ്ടാത്ഥികളെ സ്വാഗതം ചെയ്തു . ജനറൽ സെക്രട്ടറി  റിയാസ് അഹമ്മദ് നന്ദി പ്രകാശിപ്പിച്ചു

മലയാളി സമാജം അഡ്വൈസർ പ്രേംജിത്ത്, ചെയർപേഴ്സൺ ലത ആനന്ദ് നായർ, ട്രഷറർ വീണ ബിധു,  "പൊന്നോണം 2023" ജനറൽ കൺവീനർ ഹനീഫ് ചാവക്കാട്, പ്രോഗ്രാം കൺവീനർ  രാജീവ് ആനന്ദ്, സമാജം പ്രവർത്തക  സമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അരുൺകുമാർ പിള്ള , മഞ്ജു മനോജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു . കനൽ നാടൻ പാട്ടു സംഘത്തിന്റെ നാടൻ പാട്ടോടു കൂടി വൈകിട്ട് 7 . 30 നു   പരിപാടികൾ സമാപിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News