Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മതകാര്യ മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്ന വളാഞ്ചേരി സ്വദേശി നാട്ടിൽ നിര്യാതനായി 

March 29, 2021

March 29, 2021

ദോഹ : ദീർഘകാലം ഖത്തർ മതകാര്യ മന്ത്രാലയ (ഔഖാഫ്) ത്തിന് കീഴിൽ  ശമാൽ പളളിയിൽ ഇമാമായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി എ.വി ഹൗസിൽ  അബ്ദുല്ല മൗലവി(81) നാട്ടിൽ നിര്യാതനായി.  ഇന്ന് (തിങ്കൾ)ഉച്ചയോടെയായിരുന്നു അന്ത്യം.നിരവധി ഗ്രന്ഥങ്ങൾ രചിച്ച അബ്ദുല്ല മൗലവി അറിയപ്പെടുന്ന മതപണ്ഡിതൻ കൂടിയായിരുന്നു.

ദീർഘകാലം ഖത്തറിൽ ജോലി ചെയ്ത ശേഷം എട്ട് വർഷങ്ങൾക്കു മുമ്പാണ് ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ : പരേതയായ പുത്തൻവീട്ടിൽ ഖദീജ.മക്കൾ : പരേതനായ അബ്ദുൽ റഷീദ്,റൈഹാനത്ത്(ഖത്തർ),അസ്മ,റാഷിദ.

മരുമക്കൾ : ഇബ്രാഹിം മൗലവി(ഖത്തർ),അബ്ദുൽ കരീം,തൻസീം.

മയ്യിത്ത് ഇന്ന് വൈകുന്നേരം വളാഞ്ചേരി തൊഴുവാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News