Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പ്രാദേശിക കാർഷിക പ്രദർശനമായ മഹാസിൽ ഫെസ്റ്റിവൽ ജനുവരി 19 ന് കത്താറയിൽ ആരംഭിക്കും

January 17, 2023

January 17, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തറിലെ പ്രാദേശിക കാർഷിക മേളയായ മഹാസീൽ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ ഈ വാരാന്ത്യത്തിൽ ആരംഭിക്കുമെന്ന് കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ  അറിയിച്ചു.പ്രാദേശിക വിപണിയിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങൾക്കായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ജനുവരി 19 ന് ആരംഭിച്ച് 2023 ജനുവരി 28 വരെ തുടരും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ കത്താറയുടെ തെക്ക് ഭാഗത്തായാണ് പ്രദർശന,വിപണന മേള നടക്കുക.

ഖത്തറിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഏറ്റവും മികച്ച കാർഷിക വിളകളും കാർഷിക ഉൽപന്നങ്ങളും ദേശീയ ഫാമുകളിൽ നിന്നുള്ള ആട്,കോഴി,പക്ഷികൾ, നഴ്‌സറികൾ, പൂക്കൾ, അലങ്കാര സസ്യങ്ങൾ എന്നിവ പ്രദർശനത്തിലുണ്ടാവും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News