Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ശൈത്യകാലം ആഘോഷമാക്കാം,ലുസൈൽ വിന്റർ വണ്ടർലാൻഡ് ഇന്നുമുതൽ സന്ദർശകർക്കായി തുറക്കും

November 10, 2022

November 10, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :വിനോദവും സാഹസികതയും ആഡംബരവും ആഗ്രഹിക്കുന്ന ഖത്തറിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി ലുസൈൽ വിന്റർ വണ്ടർലാൻഡ് ഇന്നുമുതൽ സന്ദർശകർക്കായി തുറക്കും.ഖത്തറിന്റെ വിനോദ കേന്ദ്രമായ അൽ മഹാ ദ്വീപിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ലുസൈൽ വിന്റർ വണ്ടർലാൻഡ്, ഈ ശൈത്യകാലത്ത് ഒഴിവുവേളകൾ ആഘോഷമാക്കാനുള്ള ഏറ്റവും മികച്ച ഇടാമായിരിക്കും.

മികച്ച നിലവാരമുള്ള ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾ, ലോകപ്രശസ്ത ബീച്ച് ക്ലബ്ബുകൾ, രാജ്യത്തെ ഏറ്റവും വലിയ സംഗീത വേദി എന്നിവയാണ് ലുസൈൽ വിന്റർ വണ്ടർലാൻഡിന്റെ സവിശേഷതകൾ. 50-ലധികം റൈഡുകളും തത്സമയ വിനോദ പരിപാടികളും ഇവിടെ ആസ്വദിക്കാം. 

നവംബർ 10 വ്യാഴാഴ്‌ച മുതൽ പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 5:30 മുതൽ രാത്രി 12 വരെയും വാരാന്ത്യങ്ങളിൽ വൈകീട്ട്  മുതൽ 1 മണി വരെയും സന്ദർശകർക്ക് ഇവിടെ വിനോദങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ടാകും.പ്രവേശനം ടിക്കറ്റ് വഴി മാത്രമായിരിക്കും.ടിക്കറ്റ് നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും. ഔദ്യോഗിക ഇവന്റ് വെബ്‌സൈറ്റ് വഴിയും ബോക്‌സ് ഓഫീസ് വഴിയും ടിക്കറ്റുകൾ വാങ്ങാൻ കഴിയും.നിലവിൽ ടിക്കറ്റ് വാങ്ങാനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം ലഭ്യമായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News