Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'സ്റ്റേഡിയം ഓഫ് ദി ഇയർ'പുരസ്‌കാരം,അന്തിമ പട്ടികയിൽ ഖത്തർ ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയവും

February 19, 2023

February 19, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :സ്റ്റേഡിയം ഡിബി ( StadiumDB) വെബ്‌സൈറ്റിന്റെ 'സ്‌റ്റേഡിയം ഓഫ് ദ ഇയർ' നോമിനേഷൻ പട്ടികയിൽ ഖത്തർ ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയവും ഇടം പിടിച്ചു.ലോകമെമ്പാടുമുള്ള 23 സ്റ്റേഡിയങ്ങളുടെ പട്ടികയിലാണ്  ഖത്തർ കായികമേഖലയുടെ അഭിമാന ചിഹ്നമായ ലുസൈൽ സ്റ്റേഡിയവും പരിഗണിക്കപ്പെട്ടത്.

സ്‌റ്റേഡിയം ഡിബിയുടെ പ്രതിവർഷം നടക്കുന്ന ഏറ്റവും മികച്ച സ്റ്റേഡിങ്ങൾ തെരഞ്ഞെടുക്കാനുള്ള നോമിനേഷനിൽ  അഞ്ച് സ്റ്റേഡിയങ്ങൾ തിരഞ്ഞെടുക്കാനും അവയെ 5 സ്റ്റാർ സ്കെയിലിൽ റേറ്റിങ് നൽകാനും  കായികപ്രേമികൾക്ക് അവസരമുണ്ടാകും.ഇക്കഴിഞ്ഞ ഫിഫ ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിയുടെ അപൂർവ കിരീടധാരണത്തിലൂടെ ലുസൈൽ സ്റ്റേഡിയം ലോകഫുട്‍ബോൾ ചരിത്രത്തിൽ ഇടം നേടിയിരുന്നു.

23 സ്റ്റേഡിയങ്ങളുടെ അന്തിമപട്ടികയിൽ  ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള സ്റ്റേഡിയങ്ങൾ ഉൾപ്പെടും.ഇവയിൽ 12 എണ്ണവും  ചൈനയിൽ നിന്നാണ്.

വോട്ട് ചെയ്യാനുള്ള ലിങ്ക് :http://stadiumdb.com/competitions/stadium_of_the_year_2022

ഇറാഖിലെ അൽ-മിന, അൽ-സവ്‌റ സ്റ്റേഡിയങ്ങൾ എന്നിവയാണ് അറബ് ഗൾഫ് മേഖലയിൽ നിന്നുള്ള മറ്റു  നോമിനികൾ.വോട്ടിംഗ് 2023 മാർച്ച് 14 അർദ്ധരാത്രി വരെ തുടരും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News