Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൂഖ് വാഖിഫിൽ ഈത്തപ്പഴ മധുരം നുണയാം,ഈത്തപ്പഴ മേള ജൂലൈ 27 മുതൽ ഓഗസ്റ്റ് അഞ്ച് വരെ

July 22, 2023

July 22, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :രാജ്യത്തെ ഫാമുകളിൽ വിളയിക്കുന്ന വൈവിധ്യമാർന്ന ഈത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപനയും  ജൂലൈ 27 മുതൽ ഓഗസ്റ്റ് 5 വരെ ദോഹയിൽ നടക്കും. സൂഖ് വാഖിഫിലെ അൽ അഹമ്മദ് സ്‌ക്വയറിലാണ് പ്രാദേശിക ഈത്തപ്പഴ മേളയുടെ എട്ടാമത് എഡിഷൻ നടക്കുക.

ഈത്തപ്പഴ പ്രദർശന മേളക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി എക്സ്റ്റൻഷൻ ആൻഡ് അഗ്രികൾച്ചറൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് മേധാവിയും ഫെസ്റ്റിവലിന്റെ സൂപ്പർവൈസറുമായ അഹമ്മദ് സലേം അൽ-യാഫി പറഞ്ഞു.  ഖത്തർ ടെലിവിഷനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ സന്ദർശകരെ അനുവദിക്കും. 

നൂറിലധികം പ്രാദേശിക ഫാമുകൾ ഫെസ്റ്റിവലിൽ തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുമെന്നും അഹമ്മദ് സലേം അൽ-യാഫി പറഞ്ഞു.

മുനിസിപ്പാലിറ്റി മന്ത്രാലയവും സൂഖ് വാഖിഫ് മാനേജ്‌മെന്റും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ദേശീയ ഉൽപന്നങ്ങളെയും പ്രാദേശിക ഉൽപ്പാദനത്തെയും  പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമാക്കിയാണ് മേള സംഘടിപ്പിക്കുന്നത്.

ഉൽപ്പാദനം മെച്ചപ്പെടുത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതോടോപ്പം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രദർശനം.

പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന  അൽ ഖലാസ്, അൽ ഖെനൈസി, അൽ ഷിഷി, അൽ ബർഹി, അൽ സഖായ്, അൽ റാസിസി, നബ്ത് സെയ്ഫ്, അൽ ലുലു എന്നിവയുൾപ്പെടെ എല്ലാ ഖത്തറി ഇനങ്ങളും ഈത്തപ്പഴ ചാറുകളും മേളയിൽ ലഭ്യമായിരിക്കും.അതേസമയം ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ഈത്തപ്പഴ ഉൽപന്നങ്ങൾ വാങ്ങാമെന്നതും മേളയുടെ സവിശേഷതയാണ്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News