Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ പിച്ചിൽ ഇനി ക്രിക്കറ്റ് ആവേശം, ലെജൻഡ്സ് ലീഗ് ട്വൻറി20 മാർച്ച് 10 മുതൽ 20 വരെ

March 02, 2023

March 02, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഫുട്ബാളിന്റെ മഹാപൂരം കഴിഞ്ഞ മണ്ണിൽ മാസങ്ങളുടെ ഇടവേളയിൽ ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ പറന്നിറങ്ങാൻ ഒരുങ്ങുന്നു. ഇന്ത്യയും ആസ്ട്രേലിയയും ഉൾപ്പെടെ കരുത്തർ വാഴുന്ന ക്രിക്കറ്റ് ഭൂപടത്തിൽ ഇടംനേടാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ചുവടുവെപ്പായി മുൻകാല സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ട്വൻറി20 ക്രിക്കറ്റ് മാസ്റ്റേഴ്സിന് രാജ്യം വേദിയാവുന്നു. മാർച്ച് 10 മുതൽ 20 വരെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

 

12 രാജ്യങ്ങളിൽനിന്നുള്ള അറുപതോളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പത്തുദിനം നീണ്ട മത്സരത്തിൽ മാറ്റുരക്കും. ഇന്ത്യ മഹാരാജാസ്, ഏഷ്യൻ ലയൺസ്, വേൾഡ് ജയൻറ് ടീമുകൾ എട്ട് മത്സരങ്ങളിലായി കളത്തിലിറങ്ങും. മുൻ ഇന്ത്യൻ നായകൻ ഗൗതം ഗംഭീർ, ഓൾറൗണ്ടർ ഇർഫാൻ പഠാൻ, മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി, ശുഐബ് അക്തർ, ആസ്ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ.

ഷെയ്ൻ വാട്സൻ, വിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ൽ, ലെൻഡൽ സിമ്മൺസ് തുടങ്ങിയവരാണ് ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാറ്റുരക്കാനിറങ്ങിയത്. ‘ക്യൂ ടിക്കറ്റ്സ്’ വഴി സൂപ്പർ താരങ്ങളുടെ മത്സരങ്ങൾക്ക് സാക്ഷിയാവാൻ ആരാധകർക്ക് അവസരമുണ്ട്. ദിവസവും വൈകീട്ട് 5.30നാണ് കളി. 25, 50, 75,100, 150 റിയാൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷനാണ് ഇത്തവണ ഖത്തർ വേദിയാവുന്നത്. ലോകതാരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിന് വേദിയൊരുക്കാൻ കഴിഞ്ഞത് അഭിമാനാർഹമാണെന്ന് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ശൈഖ് അബ്ദുൽ അസീസ് ബിൻ സൗദ് ആൽഥാനി പറഞ്ഞു.

രാജ്യത്തെ ക്രിക്കറ്റ് പ്രചാരണത്തിൽ ലീഗ് നിർണായക സാന്നിധ്യമാവുമെന്നും ഗൾഫ് മേഖലയിലെ മുഴുവൻ ആരാധകർക്കും തങ്ങളുടെ പ്രിയ താരങ്ങളുടെ പ്രകടനം നേരിൽ കാണാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

12 രാജ്യങ്ങളിൽനിന്നുള്ള അറുപതോളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പത്തുദിനം നീണ്ട മത്സരത്തിൽ മാറ്റുരക്കും. ഇന്ത്യ മഹാരാജാസ്, ഏഷ്യൻ ലയൺസ്, വേൾഡ് ജയൻറ് ടീമുകൾ എട്ട് മത്സരങ്ങളിലായി കളത്തിലിറങ്ങും. മുൻ ഇന്ത്യൻ നായകൻ ഗൗതം ഗംഭീർ, ഓൾറൗണ്ടർ ഇർഫാൻ പഠാൻ, മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി, ശുഐബ് അക്തർ, ആസ്ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ.ഷെയ്ൻ വാട്സൻ, വിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ൽ, ലെൻഡൽ സിമ്മൺസ് തുടങ്ങിയവരാണ് ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാറ്റുരക്കാനിറങ്ങിയത്. ‘ക്യൂ ടിക്കറ്റ്സ്’ വഴി സൂപ്പർ താരങ്ങളുടെ മത്സരങ്ങൾക്ക് സാക്ഷിയാവാൻ ആരാധകർക്ക് അവസരമുണ്ട്. ദിവസവും വൈകീട്ട് 5.30നാണ് കളി. 25, 50, 75,100, 150 റിയാൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷനാണ് ഇത്തവണ ഖത്തർ വേദിയാവുന്നത്. ലോകതാരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിന് വേദിയൊരുക്കാൻ കഴിഞ്ഞത് അഭിമാനാർഹമാണെന്ന് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ശൈഖ് അബ്ദുൽ അസീസ് ബിൻ സൗദ് ആൽഥാനി പറഞ്ഞു.രാജ്യത്തെ ക്രിക്കറ്റ് പ്രചാരണത്തിൽ ലീഗ് നിർണായക സാന്നിധ്യമാവുമെന്നും ഗൾഫ് മേഖലയിലെ മുഴുവൻ ആരാധകർക്കും തങ്ങളുടെ പ്രിയ താരങ്ങളുടെ പ്രകടനം നേരിൽ കാണാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ടീമുകൾ :
ഇന്ത്യ മഹാരാജാസ്: ഇർഫാൻ പഠാൻ, റോബിൻ ഉത്തപ്പ, എസ്. ശ്രീശാന്ത്, അശോക് ദിൻഡ, മൻവിർ ബിസ്ല, മുഹമ്മദ് കൈഫ്, പ്രവീൺ താംബെ, പർവിന്ദർ അവാന.
ഏഷ്യൻ ലയൺസ്: മിസ്ബാഹുൽ ഹഖ്, ഷാഹിദ് അഫ്രീദി, മുത്തയ്യ മുരളീധരൻ, തിസാര പെരേര, ദിൽഹാര ഫെർണാണ്ടോ, അസ്ഗർ അഫ്ഗാൻ, ഉപുൽ തരംഗ, മുഹമ്മദ് ഹഫീസ്, ശുഐബ് അക്തർ, പരസ് ഖഡ്ക, രജിൻ സാലിഹ്, അബ്ദുൽ റസാഖ്, തിലകരത്ന ദിൽഷൻ.
വേൾഡ് ജയൻറ്സ്: ക്രിസ് ഗെയ്ൽ, ലെൻഡൽ സിമ്മൺസ്, മോണ്ടി പസേർ, കെവിൻ ഒബ്രിയാൻ, ഒയിൻ മോർഗൻ, ഷെയ്ൻ വാട്സൻ, ആൽബി മോർകൽ, മോർനെ മോർകൽ, മോർനെ വാൻ വിക്, ബ്രെറ്റ് ലീ, ജാക് കാലിസ്, റോസ് ടെയ്ലർ, ആരോൺ ഫിഞ്ച്, ഹാഷിം ആംല.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News