Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിനുള്ള അവസാനവട്ട ടിക്കറ്റ് വിൽപന ഇന്നാരംഭിക്കും

September 27, 2022

September 27, 2022

അൻവർ പാലേരി  

ദോഹ :ഖത്തർ ലോകകപ്പ് മത്സരങ്ങൾ കാണാൻ ഇനിയും ഇതുവരെ സീറ്റ് ഉറപ്പിച്ചിട്ടില്ലാത്ത ആരാധകർക്കുള്ള അവസാനവട്ട ടിക്കറ്റ് വിൽപന ഇന്നാരംഭിക്കും. ഖത്തർ സമയം ഉച്ചക്ക് 12 മണിക്ക് https://www.fifa.com/fifaplus/en/tickets എന്ന ലിങ്ക് വഴി ടിക്കറ്റിനായി അപേക്ഷിക്കാം.ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യമെന്ന പരിഗണനയിലായിരിക്കും അപേക്ഷകൾ പരിഗണിക്കുക.ടൂർണമെന്റ് അവസാനിക്കുന്നത് വരെ വിൽപന തുടരും.

ഈ ഘട്ടത്തിൽ ടിക്കറ്റുകൾ പെട്ടെന്ന് തന്നെ വിറ്റുതീരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.അതിനാൽ ആവശ്യമുള്ളവർ എത്രയും വേഗം അപേക്ഷിക്കുന്നതായിരിക്കും ഉചിതം.ആരാധകർ പതിവായി  FIFA.com/tickets വെബ്‌സൈറ്റ് സന്ദർശിച്ച്  കൂടുതൽ റിലീസുകളിലൂടെയും റീസെയിലുകളിലൂടെയുമുള്ള ലഭ്യത ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു.

വ്യക്തിഗത മത്സര ടിക്കറ്റുകൾ നാല് വിഭാഗങ്ങളിൽ  ലഭ്യമാകും, കാറ്റഗറി 4 ടിക്കറ്റുകൾ ഖത്തറിലെ താമസക്കാർക്ക് മാത്രമായി റിസർവ് ചെയ്തിട്ടുണ്ട്.ഒരു മത്സരത്തിന് പരമാവധി ആറ് ടിക്കറ്റുകളും മുഴുവൻ മത്സരങ്ങൾക്കുമായി പരമാവധി 60 ടിക്കറ്റുകളും വാങ്ങാം.അംഗപരിമിതർക്കും മറ്റു പ്രത്യേക കാറ്റഗറിലും പെട്ടവർക്കുള്ള ലഭ്യതയെ കുറിച്ച് മനസിലാക്കാൻ  Accessibility Tickets സന്ദർശിക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News