Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗാലറിയിലെ 'ജീവനുള്ള ലഈബ്' ചൈനീസ് മാധ്യമങ്ങളിൽ തരംഗമാവുന്നു,നന്ദി പറഞ്ഞു യുവാവ്

November 26, 2022

November 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായ ലഈബുമായി സാമ്യമുള്ള ഖത്തരി ആരാധകന്റെ ചിത്രം ചൈനീസ് മാധ്യമങ്ങളിൽ തരംഗമാവുന്നു.ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്‌ഘാടന മത്സരത്തിനിടെ കാമറയിൽ പതിഞ്ഞ ഖത്തരി ആരാധകനായ സ്വദേശി ബാലന്റെ ചിത്രമാണ് ചൈനീസ് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കിയത്.

ഖത്തർ ആരാധകന്റെ രൂപവും ലോകകപ്പ് ഭാഗ്യചിഹ്നവും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളിൽ  ചൈനയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ  ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.ഖത്തറി ടീമിന്റെ പ്രകടനത്തിൽ യുവ ആരാധകനുള്ള  സങ്കടവും ദേഷ്യവും സൂചിപ്പിക്കുന്ന സ്വതസിദ്ധമായ ഭാവപ്രകടങ്ങൾക്ക് 'ലഈബ്'ന്റെ ഭാവവുമായുള്ള സാമ്യത ചൂണ്ടിക്കാട്ടിയുള്ള  ഹാഷ്‌ടാഗ് ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാമതെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയിലെ പ്രമുഖ പത്രങ്ങൾ സംഭവം വാർത്തയാക്കിയത്.  

തന്നെ ട്രെൻഡിങ് ചിത്രമാക്കിയതിന് നന്ദി പറഞ്ഞ യുവാവ് ഖത്തർ സന്ദർശിക്കാനും ലോകകപ്പ് ആസ്വദിക്കാനും ചൈനക്കാരെ ക്ഷണിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News