Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ കെ.എം.സി.സി സജീവ പ്രവർത്തകനായിരുന്ന മാവൂർ സ്വദേശി നിര്യാതനായി

April 24, 2023

April 24, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് മാവൂർ സ്വദേശി നാട്ടിൽ നിര്യാതനായി.കണിയാത്ത് അബ്ദുറഹ്മാൻ ഹാജിയുടെയും സഫിയ ടീച്ചറുടെയും മകൻ  അബ്ദുറഊഫ് (50) ആണ് മരിച്ചത്.ഇന്ന്(തിങ്കളാഴ്ച) കെ എം സി ടി ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

ദീർഘകാലം ഖത്തർ മൊവാസലാത്തിനു കീഴിലെ കർവയിൽ ഇൻസ്ട്രക്റ്റർ ആയിരുന്നു.നാട്ടിൽ പോയ ശേഷം അംവാജ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.ചെറിയ പെരുന്നാൾ ആഘോഷിക്കാനായി നാട്ടിൽ പോയതായിരുന്നു.
ഭാര്യ : മുബീന ടീച്ചർ പേരാമ്പ്ര മുളിയങ്ങൽ സ്വദേശിയാണ്.

മക്കൾ: ഫസ്‌ലു റഹ്മാൻ. ഹാനിയ.  ലുക്മാൻ.സഹോദരങ്ങൾ: സുമയ്യ . ഷമീം അഹമ്മദ്.

 മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് മാവൂർ ടൗൺ ജുമാ മസ്ജിദിലും  4.30 ന് പാറമ്മൽ വലിയ ജുമാഅത്ത് പള്ളിയിലും നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News