Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ചരക്കുകപ്പലിൽ നിന്നും കടലിൽ വീണ കൊറിയൻ പൗരനെ രക്ഷപ്പെടുത്തി

May 25, 2023

May 25, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച വാണിജ്യ കപ്പലില്‍ നിന്നും കടലില്‍ വീണ കൊറിയന്‍ പൗരനെ രക്ഷപ്പെടുത്തി.ചരക്ക് കപ്പലിലെ ജീവനക്കാരില്‍ നിന്ന് അപകടത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന്  രക്ഷാപ്രവര്‍ത്തകര്‍ സംയുക്ത തെരച്ചില്‍ നടത്തുകയായിരുന്നു. ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സ് ‘ലെഖ്വിയ’, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്‌സ് ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി, എയര്‍ ആന്‍ഡ് മാരിടൈം സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍, അമീരി നേവല്‍ ഫോഴ്സ്, അമിരി എയര്‍ഫോഴ്സ് എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

 ഹെലികോപ്റ്ററുകളും പ്രത്യേക കപ്പലുകളും ഉപയോഗപ്പെടുത്തിയായിരുന്നു തെരച്ചിൽ.. രക്ഷപ്പെടുത്തിയ വ്യക്തിയെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News