Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ടു,കൊടുങ്ങല്ലൂർ സ്വാദേശി ദോഹയിൽ മരണപ്പെട്ടു 

January 30, 2020

January 30, 2020

ദോഹ: ഖത്തറില്‍ നിന്ന് നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ട തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ  മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയ പറമ്പിൽ അഷ്‌റഫ്(45) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് തനിക്ക് യാത്രാ വിലക്കുള്ള കാര്യം അഷ്‌റഫ് അറിയുന്നത്. വ്യക്തിഗത ആവശ്യത്തിന് വേണ്ടി ബാങ്ക് വായ്പ  എടുത്തിരുന്ന അഷ്‌റഫ് തുക  തിരിച്ചടച്ചിരുന്നെങ്കിലും അത് സംബന്ധമായ ബാങ്കില്‍ നിന്നുള്ള ക്ലിയറന്‍സ് ലെറ്റര്‍ പോലിസില്‍ സമര്‍പ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് യാത്ര തടസ്സപ്പെട്ടത്.തുടര്‍ന്ന് താമസ സ്ഥലത്തേക്ക്  മടങ്ങിയ അഷറഫ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

വിഷയത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് ബാങ്കില്‍ നിന്ന് ക്ലിയറന്‍സ് ലെറ്ററും മറ്റു രേഖകളും ശരിയാക്കി  ശരിയാക്കി  മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.


Latest Related News