Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കാൽപന്ത് കളിയിലെ സാംസ്കാരിക വൈവിധ്യവുമായി കണ്ണൂർക്കാരുടെ തീം സോങ്,'കോബ്രി' പുറത്തിറങ്ങി(വീഡിയോ)

November 20, 2022

November 20, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിൽ ഇന്നാരംഭിക്കുന്ന കാൽപ്പന്തുകളിയുടെ വിശ്വമേളക്ക് മുന്നോടിയായി ഖത്തറിലെ കണ്ണൂർക്കാരുടെ സംഘടനയായ കുവാഖ് അണിയിച്ചൊരുക്കിയ "കോബ്രി ദി റിതം ഓഫ് ഫുട്ബോൾ" ആൽബം സോങ് റിലീസ് ചെയ്തു.കളിക്കളത്തിലെ കുതിപ്പും വേഗവും സാംസ്കാരിക വൈവിധ്യങ്ങളുടെ കൂടിച്ചേരൽ കൂടിയാണെന്ന് വിളംബരപ്പെടുത്തുന്ന മനോഹരമായ ദൃശ്യ,സംഗീത വിരുന്നായാണ് അണിയറ പ്രവർത്തകരും സംഘാടകരും ആൽബം ഒരുക്കിയത്.

ആൽബം കാണാൻ :Click Here

3 മിനുട്ടും 56 സെക്കൻഡും നീളുന്ന ഇംഗ്ലീഷ് ആൽബത്തിന് വരികൾ എഴുതി സംവിധാനം ചെയ്തത് കുവാഖ് കൾച്ചറൽ സെക്രട്ടറി കൂടിയായ രതീഷ് മാത്രാടനാണ്.രാഹുൽ ഗോവിന്ദിന്റെ സംഗീതത്തിൽ അനുശ്രീ നാരായണനാണ് ഗാനം ആലപിച്ചത്.ഖത്തറിൽ ജോലി ചെയ്യുന്ന മോഡലും വ്‌ളോഗറുമായ പ്രിയങ്ക മൽഹോത്രക്കൊപ്പം നിരവധി പ്രതിഭകളും കുവാഖ് അംഗങ്ങളും ആൽബത്തിൽ അണിനിരക്കുന്നുണ്ട്.

ഒലിവ് -റേഡിയോ സുനോ നെറ്റ്‌വർക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ എം ഡി അമീർ അലി ആൽബത്തിന്റെ പ്രകാശനം നിർവഹിച്ചു.കുവാഖ് പ്രസിഡന്റ്‌ മുഹമ്മദ്‌ നൗഷാദ്, ജനറൽ സിക്രട്ടറി വിനോദ് വള്ളിക്കോൽ,അൽ സുലൈത്തി നെറ്റ്‌വർക്ക് സി ഇ ഒ പ്രമോദ് വാരിയത്ത്, കുവാഖ് വൈസ് പ്രസിഡന്റ്‌ അമിത് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News