Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കെ.എം.സി.സി അബ്ദുൽഖാദർ മൗലവി മെമ്മോറിയൽ സെവൻസ് ഫുട്‍ബോൾ,ക്യു.ആര്‍ ബാക്സ്റ്റാഴ്സ് ജേതാക്കൾ

May 31, 2023

May 31, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: അഴീക്കോട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി മെമ്മോറിയല്‍ സെവൻസ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ക്യു.ആര്‍ ബാക്സ്റ്റാഴ്സ് കമ്പിൽ ജേതാക്കളായി.

ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എ.ടു സെഡ് കുഞ്ഞിപ്പള്ളിയെയാണ് പരാജയപ്പെടുത്തിയത്. മികച്ച കളിക്കാരനായി അസഹറുദീനെയും മികച്ച ഗോളി കീപ്പറായി നിമിലിനെയും തെരഞ്ഞെടുത്തു. എസ്‌.എ.എം ബഷീര്‍ ടൂര്‍ണമെന്റ് ഉദ്‌ഘാടനം ചെയ്തു. കെ.എം.സി.സി ട്രഷറര്‍ പി.എസ്.എം. ഹുസൈൻ ആശംസ അര്‍പ്പിച്ചു. ഷഫീഖ് മാങ്കടവ് അധ്യക്ഷത വഹിച്ചു.

ഷഹബാസ് തങ്ങള്‍, നൗഷാദ് മാങ്കടവ്, ഹാഷിം നിര്‍വേലി, ബഷീര്‍ കാട്ടുര്‍, ഇബ്രാഹിം, അബ്ദുറഹ്മാൻ തലശ്ശേരി, യൂനുസ് ശാന്തിഗിരി, റഷീദ് പയ്യന്നൂര്‍, അബ്ദുറഹ്മാൻ കമ്ബില്‍, ഹാഷിം ബ്രാഡ്മാ ഗ്രൂപ്, കെ.പി. മുഹമ്മദലി ഫൈസ്, കെ.പി. അൻസാര്‍, ഷക്കീര്‍ പടേന, നൗഫല്‍ ഇരിക്കൂര്‍, ടി.പി. നൗഷാദ് വളപട്ടണം തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. സമദ്, മുൻ സംസ്ഥാന സെക്രട്ടറി റയീസ് പെരുമ്ബ എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. എട്ട് ടീമുകള്‍ക്കുള്ള സ്നേഹോപഹാരം ഫവാസ് പി.എൻ.പി, അസിഫ്‌ കാട്ടാമ്ബള്ളി, അയ്യൂബ് കെ.പി, സജീര്‍ പുഴാതി, നുഹ്മാൻ പുല്ലൂപ്പി, ഷബീര്‍ പുഴാതി, ഉനൈസ് പുഴാതി, സാദാത് ആറാംപീടിക, നാസര്‍ പള്ളിക്കുന്ന് തുടങ്ങിയവര്‍ വിതരണം ചെയ്തു. മുഹ്‌സിൻ കെ.വി സ്വാഗതവും മഷൂദ് മാളിയേക്കല്‍ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News