Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കിംസ് ഹെൽത്ത് ക്ലിനിക്കിന്റെ ഖത്തറിലെ മൂന്നാമത്തെ ശാഖ അൽമഷാഫിൽ ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു

November 29, 2023

qatar_news_malayalam_kims_health_center_al_mashaf_innagurated

November 29, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : അൽ മഷാഫ് കിംസ് ഹെൽത്ത് ക്ലിനിക്ക് മൂന്നാമത് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. അൽ മഷാഫ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന് സമീപമാണ് ഹെൽത്ത് ക്ലിനിക് സ്ഥിതിചെയ്യുന്നത്.

അൽ മഷാഫിലെയും അൽ വുകൈറിലെയും താമസക്കാർക്ക് എളുപ്പത്തിൽ  സേവനങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് പുതിയ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഉന്നത നിലവാരമുള്ള ആരോഗ്യ പരിചരണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കിംസ് ഹെൽത്ത് മാനേജ്മെന്റിന്റെ ശ്രമങ്ങളെ അംബാസഡർ  അഭിനന്ദിച്ചു.

പതിനൊന്ന് സ്പെഷാലിറ്റി സെൻററുകൾ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, കൂടാതെ ഫിസിയോതെറാപ്പി, ഡയഗ്നോസ്റ്റിക്സ്, റേഡിയോളജി, ഫാർമസി തുടങ്ങിയ സേവനങ്ങളും പുതിയ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റേണൽ മെഡിസിൻ, ജനറൽ പ്രാക്ടീസ്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഇ.എൻ.ടി, ഡെർമറ്റോളജി, ഓർത്തോപീഡിക്‌സ്, ഡെന്റിസ്ട്രി, ഓർത്തോഡോണ്ടിക്‌സ്, ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ്, സൈക്യാട്രി തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്.

ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും രോഗികളുടെ സുരക്ഷ, മികച്ച പരിചരണം എന്നിവ ഉറപ്പുവരുത്തുകയുമാണ് ഖത്തർ കിംസ് ഹെൽത്ത ലക്ഷ്യമാക്കുന്നതെന്ന്   ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ഷെരീഫ് സഹദുള്ള പറഞ്ഞു

കിംസ് ഹെൽത്തിന്റെ സേവനങ്ങൾ കൂടുതൽ കുടുംബങ്ങളിലേക്ക് സൗകര്യപ്രദമായി എത്തിക്കാൻ കഴിയുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് അസീം പറഞ്ഞു,

ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, കിംസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ഷെരീഫ് സഹദുള്ള, കിംസ് ഹെൽത്ത് ഖത്തർ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് അസീം, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് തോമസ്, വ്യവസായ പ്രമുഖർ, സാമൂഹിക സംഘടനാ നേതാക്കൾ,അഭ്യുദയകാംക്ഷികൾ എന്നിവരും  ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News