Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ 

February 20, 2021

February 20, 2021

വടകര : തൂണേരി മുടവന്തേരിയില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ കസില്‍ ഒരാള്‍ അറസ്റ്റില്‍. മുടവന്തേരി വരാക്കണ്ടിയില്‍ മുനീര്‍ ആണ് അറസ്റ്റിലായത്.

മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം ടി കെ അഹമ്മദി(53) നെ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.

വീടിനു സമീപത്തെ എണവള്ളൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കാറിലെത്തിയ സംഘം ബലമായി കാറില്‍ പിടിച്ചു കയറ്റികൊണ്ടു പോവുകയായിരുന്നു.60 ലക്ഷം രൂപയാണ് ക്വട്ടേഷൻ സംഘം അഹമ്മദിന്റെ മോചനത്തിനായി ആവശ്യപ്പെട്ടിരുന്നത്.

ശനിയാഴ്ച തട്ടിക്കൊണ്ടു പോയ അഹമ്മദിനെ തിങ്കളാഴ്ച വൈകീട്ടോടെ രാമനാട്ടുകരയിൽ ഇറക്കിവിടുകയായിരുന്നു. അവിടെ നിന്നും ബസിൽ കയറിയാണ് വടകരയിലെത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News