Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
നരേന്ദ്ര മോദി നേരിട്ടെത്തിയിട്ടും ബിജെപിക്ക് രക്ഷയില്ല, കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ ജയം

May 13, 2023

May 13, 2023

ന്യൂസ്‌റൂം ബ്യൂറോ
ബെംഗലൂരൂ:  കര്‍ണാടകയില്‍ ചരിത്രവും ട്രെന്‍ഡും തിരുത്താന്‍ നരേന്ദ്ര മോദിക്കുപോലും സാധിച്ചില്ല. കര്‍ണാടകയുടെ മണ്ണില്‍ തുടര്‍ഭരണം ആഗ്രഹിച്ച ബിജെപിക്ക് നിലതെറ്റുകയായിരുന്നു. 224 അംഗ നിയമസഭയില്‍ 114 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഭരണം ഉറപ്പിച്ച കോണ്‍ഗ്രസ് 136 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ബിജെപി 64 സീറ്റുകളിലും ജെഡിഎസ് 20 സീറ്റുകളിലും മുന്നേറുന്നു. 43 ശതമാനം വോട്ട് വിഹിതമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോണ്‍ഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. 36 ശതമാനം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു.

കര്‍ണാടകയില്‍ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് ലഭ്യമാകുന്ന വിവരം. ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. കോണ്‍ഗ്രസില്‍ നിന്ന ജയിച്ചുവന്ന എംഎല്‍എമാരിലും സിദ്ദരാമയ്യയെ പിന്തുണയ്ക്കുന്നവരാണ് അധികവും. ഡികെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കുമെന്നുമാണ് വിവരം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News