Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മാനസിക പീഡനമെന്ന് സംശയം,ഖത്തറിൽ മലയാളി യുവാവ് മുറിയിൽ തൂങ്ങിമരിച്ചു

November 21, 2020

November 21, 2020

അൻവർ പാലേരി 

ദോഹ: ഖത്തറിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് കൊയ്യം സ്വദേശി പീടിയയക്കണ്ടിപ്പറമ്പിൽ നൗഷാദിനെയാണ് (29) മുഗളിനയിലെ ബിൽഡിങ്ങിന്റെ ഏഴാം നിലയിലുള്ള ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഈ കെട്ടിടത്തിൽ വാച്മാനായി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജോലി സ്ഥലത്തെ പീഡനത്തെക്കുറിച്ച് നൗഷാദ് ബന്ധുക്കളോടും സുഹൃത്തുക്കളുമായും സംസാരിച്ചിരുന്നു. ബിൽഡിങ്ങിന്റെ വാച്ച്മാൻ ആയി ജോലി ചെയ്യുന്ന നൗഷാദിന്റെ ഓഫീസ് താഴത്തെ നിലയിലാണ്. കൂടെ ഉള്ളവരിൽ പലരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായാണ് നൗഷാദ് അറിയിച്ചത്.

ഇതിനെ തുടര്‍ന്ന് ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ മുത്വലിബ് ഖഫീലുമായി ബന്ധപ്പെട്ട് നൗഷാദിന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള സാധനങ്ങളടക്കം തയ്യാറാക്കുന്നതിനിടയിലാണ് ദുരൂഹ മരണം സംഭവിച്ചത്. മയ്യത്ത് നാട്ടിലെത്തിക്കാനും മരണത്തിന് ഉത്തരാവാദികളായവരെ കണ്ടെത്താനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.മുറിയിൽ തൂങ്ങിമരിച്ചതായാണ് വിവരം.

പീഡിപ്പിച്ചവരുടെ പേരു വിവരങ്ങള്‍ ഖത്തര്‍ പോലീസിന് ലഭിച്ചതായാണ് അറിയുന്നത്. മാതാവ്: ഖദീജ, സഹോദരങ്ങള്‍: മുത്വലിബ്, അസീന, മരുമക്കള്‍ : സുലൈമാന്‍, ഫൈറൂസ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News