Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ ജോജു ജോർജിനൊപ്പം ഇത്തിരി നേരം,ജീവിതവിജയത്തിനായി ശ്രമിക്കുന്നവർ പരീക്ഷണങ്ങൾ നേരിടാൻ തയ്യാറാവണമെന്ന് നടൻ

September 28, 2022

September 28, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : തന്മയത്വമുള്ള അഭിനയ ശൈലിയിലൂടെ സിനിമാപ്രേക്ഷരുടെ ഹൃദയം കവർന്ന നടൻ ജോജു ജോർജ് ദോഹ സന്ദർശിച്ചു.ജോജു ജോർജ് ലവേർസ് ക്ലബ്‌  ഓണഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. ജീവിത വിജയത്തിനായി ശ്രമിക്കുന്നവർ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ നേരിടേണ്ടിവരുമെന്നും ഏതു ഘട്ടത്തിലും സ്വന്തം വ്യക്തിത്വം നിലനിർത്താൻ ശ്രമിക്കണമെന്നും ആരാധകരുമായി സംവദിക്കുന്നതിനിടെ അദ്ദേഹം ഓർമിപ്പിച്ചു.പതിവ് രീതിയിൽ താരപരിവേഷമില്ലാതെ തന്റെ കാഴ്ചപ്പാടുകളും സിനിമാ ജീവിതവും അദ്ദേഹം ആരാധകരുമായി പങ്കുവെച്ചു.

കാലിക്കറ്റ് നോട്ട്ബുക്ക്‌ ഒരുക്കിയ വേദിയിൽ പ്രമുഖ സാമൂഹ്യപ്രവർത്തകനായ അബ്‌ദുൾ റഊഫ് കൊണ്ടോട്ടി,ചലച്ചിത്രപ്രവർത്തകനായ ഹരിപ്രശാന്ത് വർമ, ലക്ഷണ, റേഡിയോ മലയാളം  മാർക്കറ്റിംഗ് മാനേജർ നൗഫൽ റഹ്മാൻ  തുടങ്ങിയവർ പങ്കെടുത്തു.വിവിധ കലാപരിപാടികൾ അരങ്ങേറി.. ജോജു ജോർജ് ലവ്വേഴ്സ് ക്ലബ്‌ ഭാരവാഹികൾ ആയ ഷംനാസ് തെരുവത്ത്(സീനിയർ അഡ്വൈസറി )സൂരജ് ലോഹി (പ്രസിഡന്റ്‌ )ഫൈസൽ റസാഖ് (സെക്രട്ടറി )ടിജു തോമസ്(വൈസ് പ്രസിഡന്റ്‌)സുഭാൽ ശുഭഹൻ (ജോയിന്റ് സെക്രട്ടറി )സുബിൻ സണ്ണി (ഫിനാൻസ് കൺട്രോൾ )എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജി വെട്ടുകാട്ടിൽ, ഷിനോബ്, ശ്രീജേഷ്. കെ, സനോജ്, ആമീൻ, ജോബി, രഞ്ജിത്, രഞ്ജിത് തെക്കൂട്ട്, പ്രവീൺ, റഫീഖ്, ഷാജഹാൻ മുന്ന, നിഖിൽ , ജുബിൻ,നയൻ‌താര,മൻസൂർ, നിസാർ, ശ്രീജേഷ് കാശിനാഥ്,അനസ്, കലേഷ്, ഇർഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.. 

 ഖത്തറിലെ ജോജു ജോർജ് ലവേർസ്  ക്ലബ്‌.ചലച്ചിത്ര പ്രചാരണ പരിപാടികൾക്ക് പുറമെ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.പ്രളയ കാലത്തും കോവിഡ് പ്രതിസന്ധി ഘട്ടത്തിലും, പ്രവാസികൾക്കിടയിലും കേരളത്തിലുമായി നിരവധി ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.. രക്ത ദാന രംഗത്തും ജോജു ജോർജ് ലവേർസ് ക്ലബ്‌ സജീവമായി പ്രവർത്തിച്ചു വരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News