Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രസിഡന്റായ ശേഷമുള്ള ജോ ബൈഡന്റെ പശ്ചിമേഷ്യൻ സന്ദർശനം തുടങ്ങി,ഫലസ്തീൻ ജനതയ്ക്ക് നിരാശയായിരിക്കും ഫലമെന്ന് റിപ്പോർട്ട്

July 14, 2022

July 14, 2022

അൻവർ പാലേരി 
ദോഹ : കിഴക്കൻ ജറുസലേമിൽ ഫലസ്തീനികൾക്കായി അമേരിക്കൻ   കോൺസുലേറ്റ് തുറക്കാൻ  വൈറ്റ് ഹൗസ് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ.

“കിഴക്കൻ ജറുസലേമിൽ കോൺസുലേറ്റ് വേണമെന്നാണ് ഞങ്ങളുടെ നിലപാട്.അതിന് അതിന് ഇസ്രായേൽ ഗവൺമെന്റിന്റെയും ഫലസ്തീൻ നേതൃത്വത്തിന്റെയും  സഹകരണം ആവശ്യമാണ്.പശ്ചിമേഷ്യൻ സന്ദർശനത്തിൽ  ഞങ്ങൾ ഇതിനുള്ള ശ്രമങ്ങൾ തുടരും.”-എയർഫോഴ്സ് 1 ൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം  പറഞ്ഞു.കൊല്ലപ്പെട്ട അൽ ജസീറ മാധ്യമപ്രവർത്തക ഷിറിൻ അബു അക്ലേയുടെ കുടുംബവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ സംസാരിച്ചതായും സള്ളിവൻ കൂട്ടിച്ചേർത്തു.

ഷിറിൻ അബു അക്ലേയുടെ കുടുംബത്തെ അദ്ദേഹം അമേരിക്കയിലേക്ക് ക്ഷണിച്ചതായും അവരുമായി നേരിട്ട് സംസാരിക്കുമെന്നും  ജെയ്ക് സള്ളിവൻ വ്യക്തമാക്കി.

പ്രസിഡന്റായി അധികാരമേറ്റ ശേഷം ഇതാദ്യമായി പശ്ചിമേഷ്യൻ പര്യടനം നടത്തുന്ന ജോ ബൈഡൻ കഴിഞ്ഞ ദിവസം ഇസ്രായേളിൽ എത്തിയിരുന്നു.രണ്ടു ദിവസം ജറുസലേമിൽ തങ്ങുന്ന ബൈഡൻ നാളെ(വെള്ളി)അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ അതോറിറ്റി(പി.എ) പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും.പിന്നീട് അദ്ദേഹം സൗദിയിലേക്ക് തിരിക്കും.

ഇസ്രായേലിൽ നേരിട്ടുള്ള വിമാനത്തിലാണ് ബൈഡൻ സൗദിയിലേക്ക് യാത്ര ചെയ്യുക.സൗദിയും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധമില്ലാത്തതിനാൽ അത്യപൂർവമായി മാത്രമേ ഇസ്രായേലിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് അനുവദിക്കാറുള്ളത്.

കഴിഞ്ഞ മെയിൽ അൽ ജസീറ റിപ്പോർട്ടർ ഷിറിൻ അബു അഖ്‌ല എന്ന ഫലസ്തീൻ വംശജയായ അമേരിക്കകാരിയെ കൊലപ്പെടുത്തിയതിനെ തുടർന്ന് അമേരിക്ക-ഇസ്രായേൽ ബന്ധം വഷളായിരുന്നു.

അതേസമയം,പ്രസിന്റായതിന് ശേഷമുള്ള ബൈഡന്റെ അപശ്ചിമേഷ്യൻ സന്ദർശനത്തിനിടെ ധീരമായ  പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സന്ദർശനം ഫലസ്തീൻ ജനതക്ക് നിരാശയായിരിക്കും സമ്മാനിക്കുകയെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News