Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരിൽ തൊഴിൽ തട്ടിപ്പ്, എംബസിയിൽ പരാതി നൽകി

January 07, 2022

January 07, 2022

ദോഹ : ഖത്തറിൽ  മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം.സോഷ്യൽ മീഡിയ വഴി വ്യാജ പരസ്യം നൽകി തട്ടിപ്പിനു ശ്രമിക്കുന്നവർക്കെതിരെ  കമ്പനി അധികൃതർ ഇന്ത്യൻ എംബസിക്ക് പരാതി നൽകി. ഖത്തറിൽ പ്രവർത്തിക്കുന്ന വിസാർഡ് ഗ്രൂപ്പ് കമ്പനിയുടെ പേരിലാണ് നാട്ടിൽ തട്ടിപ്പ് നടക്കുന്നത്, ആദ്യം ജോലി ഒഴിവ് കാണിച്ച് സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്യും. ലെറ്റർ പാഡും ലോഗോയും വ്യാജമായി നിർമിച്ചാണ് തട്ടിപ്പ്. എന്നാൽ ഖത്തറിൽ റിക്രൂട്ട്‌മെന്റിന് തൊഴിലാളിയിൽ പണം ഈടാക്കരുതെന്ന നിബന്ധന ഉള്ളതിനാൽ വിശദമായി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. ഇത്തരത്തിൽ കമ്പനിയിലേക്ക് തട്ടിപ്പിന്നിരയായവരുടെ വിളികൾ വന്നതോടെയാണ് വിസാർഡ് ഗ്രൂപ്പ് എംബസിക്ക് പരാതി നൽകിയത്. കമ്പനിയുടെ പഴയ അഡ്രസ് വെച്ചാണ് തട്ടിപ്പ് നടത്തുന്നത്. ലോകകപ്പ് ഫുട്‌ബോൾ നടക്കുന്ന പശ്ചാതലത്തിൽ ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

തൊഴിൽ മന്ത്രാലയം നേരത്തെ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു.ജോലിവാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ ശ്രദ്ദയിൽ പെട്ടാൽ ഖത്തറിലെ കമ്പനിയുമായി നേരിൽ ബന്ധപ്പെട്ട് ഉറപ്പുവരുത്തുന്നതായിരിക്കും ഉചിതം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News