Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ചുവർ ചിത്രം വരക്കാൻ നിങ്ങൾക്കും അവസരം,തെരുവുകലയെ പ്രോത്സാഹിപ്പിക്കുന്ന ജിദാരി ആർട്ട് പ്രോഗ്രാമിന് തുടക്കമായി

March 27, 2023

March 27, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിലെ പൊതുസ്ഥലങ്ങളിലെ ചുവരുകള്‍ക്ക് ചിത്രകലയുടെ നിറം പകരാൻ ആഗ്രഹിക്കുന്ന ആഗ്രഹിക്കുന്ന കലാകാരന്മാര്‍ക്ക് അവസരം. ഖത്തര്‍ മ്യൂസിയത്തിന്റെ വാര്‍ഷിക പൊതു കലാ പരിപാടിയായ ജിദാരി ആര്‍ട്ട് പ്രോഗ്രാമില്‍ പങ്കെടുക്കാനാണ് പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്.ഖത്തര്‍ മ്യൂസിയം തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ചുവര്‍ചിത്രങ്ങളിലൂടെയും തെരുവുകലകളിലൂടെയും ദോഹയുടെ നഗരഭിത്തികള്‍ക്ക് വര്‍ണം പകരാന്‍ കലാകാരന്മാരെ ഒരുമിപ്പിക്കുന്ന ഖത്തര്‍ മ്യൂസിയത്തിന്റെ പൊതു കലാപരിപാടിയാണ് ജിദാരി ആര്‍ട്ട്. പ്രാദേശിക പ്രതിഭകളെ വളര്‍ത്തുന്നതിനും പൊതുകലയെ പരിപോഷിപ്പിക്കുന്നതിനുമുള്ള ഖത്തര്‍ മ്യൂസിയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ജിദാരി ആര്‍ട്ട്.

നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും നിയുക്ത ജില്ലകളില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ആളുകക്ക് ഒത്തുകൂടാന്‍ പുതിയ സ്ഥലങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുകയെന്നതാണ് ജിദാരി ആര്‍ട്ടിലൂടെ ലക്ഷ്യമിടുന്നത്.

നിരവധി മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അപേക്ഷകരില്‍ നിന്ന് ജിദാരി ആര്‍ട്ടിനായുള്ള കലാകാരന്മാരെ തിരഞ്ഞെടുക്കുകയുള്ളൂവെന്ന് ഖത്തര്‍ മ്യൂസിയം അറിയിച്ചു. ഖത്തറില്‍ താമസിക്കുന്ന കലാകാരന്മാര്‍ക്ക് മാത്രമായിരിക്കും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

അപേക്ഷിക്കുന്നവര്‍ക്ക് സാധുവായ റസിഡന്റ് പെര്‍മിറ്റ് ഉണ്ടായിരിക്കണം. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് നിര്‍ദിഷ്ട പൊതു കലാസൃഷ്ടികള്‍ നടപ്പാക്കുന്നതിനുള്ള കമീഷന്‍ കരാറും ലഭിക്കുകയും ചെയ്യും. ജിദാരി ആര്‍ട്ടുമായി ബന്ധപ്പെട്ടും അപേക്ഷ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ഖത്തര്‍ മ്യൂസിയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News