Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യൻ ഉപരാഷ്ട്രപതി ദോഹയിലെത്തി,ഉത്ഘാടന ചടങ്ങുകൾ അൽപ സമയത്തിനകം തുടങ്ങും

November 20, 2022

November 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഫിഫ ലോകകപ്പ് ഉൽഘാടന ചടങ്ങുകൾ അൽപ സമയത്തിനകം ആരംഭിക്കും.ചടങ്ങുകൾ നടക്കുന്ന ആൽബൈത്ത് സ്റ്റേഡിയത്തിൽ ആളുകൾ പ്രവേശിച്ചു തുടങ്ങി.ഇതിനിടെ,ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കുന്ന  ഉപരാഷ്ട്രപതി ജഗ്‌ദീപ്  ധൻഖർ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.

ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തലും വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഖത്തർ സന്ദർശിക്കുന്നത്.
“ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിൽ എത്തിയതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ട്. ഇത് ഒരു ചരിത്ര നിമിഷമാണ്, ഇന്ത്യയും ഖത്തറും തമ്മിലുള്ള വളരെ അടുത്ത ബന്ധത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്-" ഡോ. ദീപക് മിത്തൽ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News