Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇടപ്പാളയം ഖത്തർ ചാപ്റ്റർ ഓണാഘോഷം ശ്രദ്ധേയമായി

October 02, 2022

October 02, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഇടപ്പാളയം ഖത്തർ ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടികൾ ഈണം ഫെസ്റ്റ്, സെപ്റ്റംബർ 30 വെള്ളിയാഴ്ച, സ്കിൽ ഡെവലപ്‌മെന്റ് സെന്ററിൽ അരങ്ങേറി.ഇടപ്പാളയം ഗ്ലോബൽ പ്രസിഡന്റ്  മുഹമ്മദ് കുട്ടി ഉൽഘാടനം നിർവഹിച്ചു.

ഓണപ്പൂക്കളം, ഓണസദ്യ,  ശിങ്കാരിമേളം, ഒപ്പന, കോൽക്കളി,സംഗീത സന്ധ്യ,തുടങ്ങിയ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

ഈണം ഫെസ്റ്റുമായി സഹകരിച്ച സ്പോൺസേഴ്‌സിനും, കലാപരിപടിയിൽ പങ്കെടുത്തവർക്കും ഇടപ്പാളയം ഖത്തർ ചാപ്റ്റർ സ്നേഹോപഹാരം നൽകി ആദരിച്ചു.

നിരവധി പേർ പങ്കെടുത്ത ആഘോഷ പരിപാടികൾ ആർ.ജെ  പാർവതി നിയന്ത്രിച്ചു.പ്രോഗ്രാം കൺവീനർ നൂറുൽ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് നന്ദി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News