Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

July 19, 2021

July 19, 2021

ന്യൂഡല്‍ഹി: ഇസ്രയേല്‍ കമ്പനി വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെയുംഫോണും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെയും ഫോണ്‍ ചോര്‍ത്തിയതായി വാര്‍ത്തയുണ്ട്.
കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്‌ളാദ് പട്ടേല്‍ എന്നിവരുടെയും പ്രശാന്ത് കിഷോര്‍, മമത ബാനര്‍ജിയുടെ ബന്ധു അഭിഷേക് ബാനര്‍ജി എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ജോലിക്കാരിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഫോണുകളും ചോര്‍ന്നു. ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ എം ഹരിമേനോന്റെയും വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും ഫോണുകളും ചോര്‍ത്തി.
വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ചയും ബഹളവും ഉണ്ടായി. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.

 


Latest Related News