Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജലയാനങ്ങളിൽ അഴകുവിരിയും,ഖത്തർ അന്താരാഷ്ട്ര ബോട്ട് പ്രദർശനത്തിന് ഇന്ന് തുടക്കമാവും

November 16, 2021

November 16, 2021

ദോഹ : എട്ടാമത് ഖത്തർ അന്താരാഷ്ട്ര ബോട്ട് പ്രദർശനത്തിന് ഇന്ന് ദോഹയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത തരം ആഢംബര ബോട്ടുകളുടെ പ്രദർശനവും വിപണനവുമാണ് മേളയിൽ നടക്കുക. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ദോഹ അന്താരാഷ്ട്ര ബോട്ട് ഷോ നടക്കുന്നത്. ദോഹയിലെ പേൾ ഖത്തറിൽ ആരംഭിക്കുന്ന ബോട്ട് ഷോ നവംബർ 20 വരെ നീണ്ടുനിൽക്കും. ഖത്തറിലും വിദേശരാജ്യങ്ങളിലുമുള്ള എൺപതോളം വരുന്ന ബോട്ട് നിർമാണ കമ്പനികളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്.

ഈ വർഷം മാർച്ചിൽ നടക്കേണ്ടിയിരുന്ന മേള കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നവംബറിലേക്ക് മാറ്റുകയായിരുന്നു. ആഡംബര ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവക്ക് പുറമെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മരത്തടി കൊണ്ട് നിർമിച്ച ഉല്ലാസ ബോട്ടുകളും മേളക്ക് മനോഹാരിത പകരും. വിവിധ കമ്പനികളുടെ മോട്ടോറുകൾ, സ്‌പെയർ പാർട്‌സുകൾ തുടങ്ങിയവയും മേളയിലുണ്ടാകും. കോവിഡ് സാഹചര്യത്തിൽ എല്ലാ വിധ മുൻകരുതൽ മാർഗങ്ങളും പാലിച്ചുകൊണ്ടായിരിക്കും മേളയിലേക്ക് ആവശ്യക്കാരെയും കാഴ്ച്ചക്കാരെയും പ്രവേശിപ്പിക്കുകയെന്ന് മുഖ്യസംഘാടകരായ അൽ മന്നായി പ്ലസ് ഈവൻറ്‌സിൻറെ ചെയർമാൻ ഖാലിദ് ബിൻ ഈസ അൽ മന്നായി അറിയിച്ചു. കടൽയാത്ര ഇഷ്ടപ്പെടുന്നവർക്കും ഉല്ലാസയാത്രികർക്കും ലോകത്ത് ലഭ്യമായ എല്ലാ തരം ബോട്ടുകളും ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2013 മുതലാണ് ദോഹയിൽ അന്താരാഷ്ട്ര ബോട്ട് ഷോ ആരംഭിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News