Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സന്ദർശക വിസയിൽ ഖത്തറിലേക്ക് വരുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, ഇൻഷുറൻസ് നിർബന്ധമാക്കി

July 17, 2021

July 17, 2021

ദോഹ: ഖത്തറിലേക്കു വരുന്ന സന്ദർശന വിസയുള്ള എല്ലാവര്ക്കും മെഡിക്കൽ ഇൻഷുറൻസ് നിര്ബന്ധമാക്കിയതായി എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.ഇതനുസരിച്ച്, ഖത്തറിൽ താമസിക്കുന്ന കാലയളവിലേക്കുള്ള മെഡിക്കൽ ഇൻഷുറൻസ് എടുത്തവർക്ക് മാത്രമേ ഇനി പ്രവേശനമുള്ളൂ.

എയർലൈൻ കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അധികാരികൾ ഇന്ന് നൽകിയ സർക്കുലർ അനുസരിച്ചു താഴെ പറയുന്ന ഡോക്യ്‌മെന്റുകൾ കൈവശമുള്ളവർക്ക് മാത്രമാണ്  ചെക്ക് ഇൻ അനുവദിക്കുക:

1-ഫാമിലി വിസിറ്റ് വിസ അല്ലെങ്കിൽ പേഴ്‌സണൽ വിസിറ്റ് വിസ. ആറ് മാസം കാലാവധിയുള്ള പാസ്പോര്ട്ട്

2-സന്ദർശന സമയത് എല്ലാ മെഡിക്കൽ ചിലവുകൾക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ്

3-മൂന്നു മാസം കാലാവധിയുള്ള റിട്ടേൺ ടിക്കറ്റ്സ്

4-വാക്സിനേഷൻ സർട്ടിഫിക്കറ്റ്

5-ഇഹ്‌തെറാസ് പ്ലാറ്റഫോമിലുള്ള രജിസ്ട്രേഷൻ

6-ഇഹ്‌തെറാസ് പ്ലാറ്റഫോമിൽ നിന്നുള്ള ഖത്തറിലേക്കു യാത്ര ചെയ്യാനുള്ള അനുമതി (ആരോഗ്യ മന്ത്രാലയം നൽകുന്നത്)

7-നെഗറ്റീവ് പി.സി.ആർ ടെസ്റ്റ്.

ഗൾഫ് യാത്രക്കാർക്കുള്ള മെഡിക്കൽ ഇൻഷുറൻസ് ഇന്ത്യയിൽ നിന്നുള്ള കമ്പനികൾ വഴി ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.


Latest Related News