Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫ്രോസൻ കഴിക്കാം,ഇന്ത്യയിൽ നിന്നുള്ള പച്ചമീൻ കഴിക്കാൻ ഖത്തറിലുള്ളവർ ഇനിയും കാത്തിരിക്കണം

February 18, 2023

February 18, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഇന്ത്യയിൽ നിന്നുള്ള ഫ്രോസൺ സമുദ്രോൽപന്നങ്ങൾക്ക് ഖത്തറിൽ ഏർപെടുത്തിയിരുന്ന വിലക്ക് നീങ്ങിയെങ്കിലും ചിൽഡ് ഇനങ്ങൾക്കുള്ള നിരോധനം തുടരുന്നതിനാൽ മലയാളികളുടെ പ്രിയപ്പെട്ട മൽസ്യ ഇനങ്ങൾ തീൻ മേശയിലെത്താൻ ഇനിയും കാത്തിരിക്കണം.

ഫിഫ ലോകകപ്പിന് തൊട്ടുമുമ്പ് കഴിഞ്ഞ നവംബറിലാണ് കോളറ അണുബാധയ്ക്ക് കാരണമാകുന്ന വിബ്രിയോ കോളറിയ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മീൻ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള  സമുദ്രോത്പന്നങ്ങൾക്ക് ഖത്തർ വിലക്ക് ഏർപ്പെടുത്തിയത്.ഫ്രോസൺ മൽസ്യ ഇനങ്ങൾക്കുള്ള വിലക്ക്  കഴിഞ്ഞ ദിവസം പിൻവലിച്ചതായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) അറിയിച്ചെങ്കിലും ഫ്രഷ് മൽസ്യ ഇനങ്ങൾക്കുള്ള നിരോധനം തുടരുകയാണ്.ഇതുകൂടി പിൻവലിച്ചാൽ മാത്രമേ ഈ മേഖലയിലെ പ്രതിസന്ധി പൂർണമായും അവസാനിക്കുകയുള്ളൂ.മലയാളികൾക്ക് തങ്ങളുടെ നാടൻ മൽസ്യ വിഭവങ്ങൾ നഷ്ടപ്പെടുന്നതിന് പുറമെ,പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ ബിസിനസ് കൂടി ഇതുമൂലം തടസ്സപ്പെട്ടിരിക്കുകയാണ്.ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് സമുദ്രോൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള സംരംഭകർക്ക് വിലക്ക് കാരണം വൻ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്.

അതേസമയം,സമുദ്രോൽപന്നങ്ങൾക്കുള്ള വിലക്ക് പൂർണമായും പിൻവലിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായും ഒന്നുരണ്ടാഴ്ചക്കകം നിരോധനം പൂർണമായും പിൻവലിക്കാൻ സാധ്യതയുണ്ടെന്നും ഖത്തറിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News