Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യയിൽ നിർമിച്ച ഏഴ് കഫ് സിറപ്പുകളും മരുന്നുകളും ലോകാരോഗ്യ സംഘടന നിരോധിച്ചു

June 20, 2023

June 20, 2023

ന്യൂസ് ഏജൻസി 

ജനീവ: വിവിധയിടങ്ങളിലായി 300 പേരുടെ മരണത്തിന് കാരണമായ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഏഴ് മരുന്നുകളും മലിനമായ സിറപ്പുകളും  ലോകാരോഗ്യ സംഘടന നിരോധിച്ചു..

ഇന്ത്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമായുള്ള 20 സിറപ്പുകള്‍ നിരോധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. വിവിധ മരുന്നുകമ്പനികള്‍ നിര്‍മിച്ച വിറ്റാമിനുകളും കഫ് സിറപ്പുകളും പാരസെറ്റാമോളും നിരോധിക്കപ്പെട്ട മരുന്നുകളില്‍ ഉള്‍പ്പെടുന്നു.

ഇരുരാജ്യങ്ങളിലെയും 15 ഇടങ്ങളില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളാണിവയെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവായ ക്രിസ്റ്റിയന്‍ ലിന്‍ഡ്മിയെര്‍ അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നിരവധി രാജ്യങ്ങളില്‍ മലിനമായ സിറപ്പുകള്‍ നല്‍കുന്നു എന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരം ലഭിക്കുന്നതിന് അനുസരിച്ച് മെഡിക്കല്‍ അലേര്‍ട്ട് പട്ടിക വിപുലപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ഉല്‍പ്പന്നം മലിനപ്പെട്ടുവെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമാണ് ലോകാരോഗ്യ സംഘടന മെഡിക്കല്‍ ജാഗ്രത നിര്‍ദേശിക്കുകയുള്ളൂ,’ ലിന്‍ഡ്മിയര്‍ പറഞ്ഞു.

നോയിഡയിലെ മാരിയണ്‍ ബയോടെക് (2), ഹരിയാനയിലെ മൈതാന്‍ ഫാര്‍മസ്യൂട്ടിക്കള്‍സ് (4), പഞ്ചാബിലെ ക്യു.പി ഫാര്‍മകെം (1) എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ നിന്നുള്ള  നിരോധിച്ച ഏഴ് മരുന്നുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബാക്കിയുള്ളത് മുഴുവന്‍ ഇന്തോനേഷ്യയില്‍ നിന്നുമാണ് ഉല്‍പ്പാദിപ്പിച്ചത്.

ഉസ്ബക്കിസ്ഥാന്‍, ഗാംബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന മരണങ്ങള്‍ക്ക് ഇന്ത്യയില്‍  നിര്‍മിച്ച മരുന്നുകള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-   https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News