Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

March 01, 2022

March 01, 2022

യുക്രൈനിലെ കർകീവിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.കർണാടകയിലെ ഹവേരി സ്വദേശി നവീൻകുമാർ (21)ആണ്  മരിച്ചത്.നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്.ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ചെന്നൈയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 യുക്രൈനെതിരെ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ കീവിലെ മുഴുവൻ ഇന്ത്യക്കാരും ഇന്ന് തന്നെ മറ്റു സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ യുക്രൈനിലെ പല നഗരങ്ങളിലും നൂറു കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ബങ്കറുകളിൽ കഴിയുകയാണ്.ഇവരെ പുറത്തെത്തിച്ചു അതിർത്തികൾ വഴി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News