Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കേന്ദ്ര ഊർജ മന്ത്രിയുടെ ഗൾഫ് സന്ദർശനത്തിന് ഇന്ന് തുടക്കമാവും

September 07, 2019

September 07, 2019

ദോഹ : ഗള്‍ഫ് രാജ്യങ്ങളുമായി കൂടുതൽ സഹകരണം ലക്ഷ്യമാക്കി കേന്ദ്ര ഊർജമന്ത്രി ധര്‍മേന്ദ്ര പ്രധാൻ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നു.ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്.പ്രധാനമായും ഇന്ധന മേഖലയിലെ കൂടുതല്‍ സഹകരണം ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം. നിന്നാരംഭിക്കുന്ന സന്ദർശനം ഈ മാസം 12 വരെ തുടരും. ഇന്ത്യന്‍ ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ ക്ഷണം സ്വീകരിച്ചാണ് മന്ത്രി ഖത്തറിൽ എത്തുന്നത്. പ്രധാനമന്ത്രിയുമായും ഖത്തര്‍ ഊര്‍ജ-വ്യവസായ മന്ത്രിയും ഖത്തര്‍ പെട്രോളിയം ചെയര്‍മാനുമായ മുഹമ്മദ് സാലെ അല്‍സാദയുമായും ഊര്‍ജ സഹമന്ത്രി സഅദ് ശെരീദ അല്‍കഅബിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ ഏറ്റവും വലിയ പ്രകൃതി വാതക വിതരണക്കാരാണ് ഖത്തര്‍.

സൗദിയില്‍ ഊര്‍ജ മന്ത്രി ഖാലിദ് അല്‍ഫാലിഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.സൗദി നാഷനല്‍ എണ്ണക്കമ്പനിയായ അരാംകോയുടെ ഉന്നത വൃത്തങ്ങളുമായി യു.എ.ഇയില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തും.പത്തിന് അബൂദബിയില്‍ നടക്കുന്ന എട്ടാമത് ഏഷ്യന്‍ മിനിസ്റ്റീരിയല്‍ എനര്‍ജി റൗണ്ട്‌ടേബിളില്‍(അമെര്‍) കേന്ദ്ര മന്ത്രി സംബന്ധിക്കും. ഇത്തവണ യു.എ.ഇക്കൊപ്പം പരിപാടിയുടെ സഹസംഘാടകര്‍ കൂടിയാണ് ഇന്ത്യ. 

യു.എ.ഇയില്‍ ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറാജ് ആല്‍മസ്‌റൂഇ, സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ് സി.ഇ.ഒയുമായ സുല്‍ത്താന്‍ അഹ്മദ് ആല്‍ജാബിര്‍ എന്നിവരുമായും മന്ത്രി ഊര്‍ജ-ഇന്ധന സഹകരണവുമായി ബന്ധപ്പെട്ടു ചര്‍ച്ച നടത്തും.
 


Latest Related News