Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഐ.സി.ബി.എഫ് അപ്രൈസേഷന്‍ അവാര്‍ഡ് യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തറിന്

November 24, 2020

November 24, 2020

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐ.സി.ബി.എഫ്) ഈ വര്‍ഷത്തെ അപ്രൈസേഷന്‍ അവാര്‍ഡ് യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തറിന് (യു.എന്‍.ഐ ഖത്തര്‍). ഖത്തറില്‍ നടത്തുന്ന അസാധാരണമായ സേവനങ്ങളും ഐ.സി.ബി.എഫിനും ഖത്തറിലെ മുഴുവന്‍ പ്രവാസി സമൂഹത്തിനും നല്‍കുന്ന പിന്തുണയുമാണ് യു.എന്‍.ഐ ഖത്തറിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്. 

നവംബര്‍ 28 ന് വൈകീട്ട് ഏഴ് മണിക്ക് വക്രയിലെ ഡി.പി.എസ്-എം.ഐ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറും ഐ.സി.ബി.എഫിന്റെ രക്ഷാധികാരിയുമായ ഡോ. ദീപക് മിത്തല്‍ ആണ് അവാര്‍ഡ് നല്‍കുന്നത്. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങ് നടക്കുക എന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എന്‍ ബാബു രാജന്‍ അറിയിച്ചു. 

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായുള്ള സംഘടനയാണ് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം. ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ 1984 ലാണ് ഐ.സി.ബി.എഫ് രൂപീകരിച്ചത്.

 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News