Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് ഖത്തറില്‍ ഇനി ക്വാറന്‍റീന്‍ വേണ്ടെന്ന് ഇന്ത്യൻ എംബസി,നിബന്ധനകൾ ഇങ്ങനെ  

April 23, 2021

April 23, 2021

ദോഹ: ഇന്ത്യയില്‍ നിന്ന്​ കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക്​ ഖത്തറില്‍ ഇനി ക്വാറന്‍റീന്‍ വേണ്ടെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു.. കോവിഷീല്‍ഡ് വാക്സിന്​ ഖത്തര്‍ അധികൃതര്‍ അംഗീകാരം നല്‍കി​യതായും  ഇന്ത്യന്‍ എംബസി വ്യക്തമാക്കി.കഴിഞ്ഞ ദിവസങ്ങളിൽ ഇതുസംബന്ധിച്ച അന്വേഷണങ്ങൾക്ക് പ്രോട്ടോക്കോൾ വിഭാഗം സമാനമായ മറുപടി നൽകിയിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിരുന്നില്ല.

 രണ്ടാം ഡോസ്​ എടുത്ത്​ രണ്ടാഴ്​ച കഴിഞ്ഞ്​ ഖത്തറില്‍ എത്തുന്നവര്‍ക്കാണ്​ ഇളവ്. വാക്​സിന്‍ എടുത്തതിന്റെ  സര്‍ട്ടിഫിക്കറ്റ്​ യാത്രക്കാരന്റെ  കൈവശം ഉണ്ടായിരിക്കണം. ഏപ്രില്‍ 25 മുതലാണ്​ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. ഫൈസര്‍, മൊഡേണ എന്നീ വാക്​ സിനുകളാണ്​ ഖത്തറില്‍ നിലവില്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുന്നത്​. ആസ്​ട്രസെനക, ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സന്‍ എന്നിവക്കും ഖത്തര്‍ അംഗീകാരം നല്‍കിയിരുന്നു. ഈ പട്ടികയിലാണ്​ ഇപ്പോള്‍ കോവിഷീല്‍ഡിനെയും ഉള്‍​െപ്പടുത്തിയിരിക്കുന്നത്​.

ആദ്യഘട്ടത്തില്‍ ഖത്തറില്‍ നിന്ന്​ വാക്​സ​ിന്‍ സ്വീകരിച്ച്‌​ ആറുമാസത്തിനുള്ളില്‍ തിരിച്ചെത്തുന്നവര്‍ക്ക്​ ക്വാറന്‍റീന്‍ ഒഴിവാക്കിയിരുന്നു. ഇന്ത്യയടക്കമുള്ള കോവിഡ്​ ഭീഷണി കൂടുതലുള്ള രാജ്യങ്ങളില്‍ നിന്ന്​ ഖത്തറില്‍ എത്തുന്നവര്‍ക്ക്​ ഒരാഴ്​ച ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്​. ഏപ്രില്‍ 25 മുതല്‍ ഇന്ത്യയില്‍ നിന്ന്​ കോവിഷീല്‍ഡ്​ വാക്​സ​ിന്‍ എടുത്തവരെയും ഹോട്ടല്‍ ക്വാറന്‍റീനില്‍ നിന്ന്​ ഒഴിവാക്കുകയാണ്​ ഇപ്പോള്‍ ചെയ്​തിരിക്കുന്നത്​. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News