Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദിയുടെ സന്ദേശം, അമീർ സമ്മതം അറിയിച്ചതായി ഇന്ത്യൻ എംബസി 

December 29, 2020

December 29, 2020

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉടൻ തന്നെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്.ഖത്തർ സന്ദർശനത്തിനിടെ ഇന്ത്യൻ വിദേശകാര്യകാര്യ മന്ത്രി എസ്.ജയശങ്കർ അമീറിന് കൈമാറിയ സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.ക്ഷണക്കത്ത് സ്വീകരിച്ച അമീര്‍ വൈകാതെ തന്നെ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് അറിയിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സഹായത്തിനും കരുതലിനും പ്രധാനമന്ത്രി അമീറിന് നന്ദിയര്‍പ്പിച്ചു.

തുടര്‍ന്ന് മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ വസതിയിലെത്തിയ ഡോ ജയശങ്കര്‍ അദ്ദേഹവുമായി സൌഹൃദ സംഭാഷണം നടത്തി. ഇന്ത്യയും ഖത്തറും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ സൌഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ നല്‍കിയ നിര്‍ണായക സംഭാവനകള്‍ക്ക് ഡോ ജയശങ്കര്‍ നന്ദിയര്‍പ്പിച്ചു.

ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ അസീസ് അല്‍ത്താനിയുമായും ഡോ ജയശങ്കര്‍ കൂടിക്കാഴ്ച്ച നടത്തി. വാണിജ്യം, സുരക്ഷ, നിക്ഷേപം തുടങ്ങി മേഖലകളില്‍ സഹകരണം ശക്തമാക്കുന്ന കാര്യം ഇരുവരും ചര്‍ച്ച ചെയ്തു.

ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ധുറഹ്മാന്‍ അല്‍ത്താനിയുമായി ഡോ ജയശങ്കര്‍ ചര്‍ച്ച നടത്തി. ഊര്‍ജ്ജം, നിക്ഷേപം, വ്യാപാരം, ഭക്ഷ്യസംസ്കരണം, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരികം, പ്രതിരോധം, രാജ്യസുരക്ഷ തുടങ്ങി മേഖലകളിലായി സഹകരണം ശക്തമാക്കുന്നതിനായുള്ള വിശദമായ ചര്‍ച്ച ഈ കൂടിക്കാഴ്ച്ചയിലുണ്ടായി. ഇരു രാജ്യങ്ങളില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘവും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഇന്ത്യാ ഖത്തര്‍ സംയുക്ത സമിതിയുടെ യോഗത്തിനായി ഖത്തര്‍ വിദേശകാര്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കുന്നതായും ഡോ ജയശങ്കര്‍ അറിയിച്ചു. തുടര്‍ന്ന് രണ്ട് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ഇന്ത്യയിലേക്ക് മടങ്ങി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News