Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
രണ്ടു മാസമായിട്ടും ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ചുമതലയേറ്റില്ല,തടവിലുള്ള മുൻ നാവിക ഉദ്യോഗസ്ഥരുടെ കാര്യം അനിശ്ചിതത്വത്തിൽ

May 29, 2023

May 29, 2023

അൻവർ പാലേരി 

ദോഹ : കഴിഞ്ഞ രണ്ടു മാസത്തോളമായി ഖത്തറിൽ ഇന്ത്യൻ അംബാസിഡർ പദവി ഒഴിഞ്ഞു കിടക്കുന്നു.ദോഹയിലെ മുൻ അംബാസഡർ ദീപക് മിത്തൽ മാർച്ചിൽ ഇന്ത്യയിൽ തിരിച്ചെത്തി പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) ചുമതലയേറ്റെങ്കിലും ഖത്തറിൽ ഇനിയും പുതിയ അംബാസിഡർ നിയമിതനായിട്ടില്ല.വിദേശകാര്യ മന്ത്രാലയത്തിലെ (എംഇഎ) ജോയിന്റ് സെക്രട്ടറി (ഗൾഫ്) വിപുൽ പുതിയ അംബാസിഡറായി ഖത്തറിലെത്തുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.അതേസമയം,വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ഖത്തറിനെതിരായ ചാരപ്രവർത്തനത്തിന് അറസ്റ്റിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ 2022 ഓഗസ്റ്റ് 31 മുതൽ ദോഹയിൽ തടവിൽ കഴിയുകയാണ്.ഈയൊരു സാഹചര്യത്തിൽ ഖത്തറിൽ ഇന്ത്യൻ അംബാസിഡർ ഇല്ലാത്തത് വലിയ നയതന്ത്ര പ്രതിസന്ധിയുണ്ടാക്കുമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.ജയിലിൽ കഴിയുന്ന ചില തടവുകാരുടെ ഭാര്യമാർ നിലവിൽ ഖത്തറിലുണ്ട്.ഇവർക്ക് ഭർത്താക്കന്മാരെ നേരിൽ കാണാനുള്ള അവസരം ഒഴുകിയിരുന്നു.

'ഞങ്ങളുടെ ഭർത്താവിനെ കുറിച്ചുള്ള വിവരങ്ങൾ ആക്സസ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കുറ്റം ചുമത്തുകയും ഖത്തർ നിയമപ്രകാരം ഈ എട്ട് വിമുക്തഭടന്മാർക്കെതിരെ കേസ് പരിഗണിക്കുകയും ചെയ്തതോടെ, ഞങ്ങളുടെ ഉത്കണ്ഠ വർദ്ധിച്ചു, എന്താണ് വരാനിരിക്കുന്നതെന്ന് മനസിലാക്കാൻ ഞങ്ങൾക്ക് ആളില്ല, ഒരു ഉറവിടത്തെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്തു.

മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, സിഡിആർ അമിത് നാഗ്പാൽ, സിഡിആർ പൂർണേന്ദു തിവാരി, സിഡിആർ സുഗുണാകർ പകല, സിഡിആർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ഖത്തറിൽ തടവിലുള്ളത്.ഇറ്റാലിയൻ സാങ്കേതികവിദ്യയിൽ മിഡ്‌ജെറ്റ് അന്തർവാഹിനികൾ നിർമ്മിക്കാനുള്ള ഖത്തറിന്റെ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ  ഇസ്രയേലിന് ഒറ്റിക്കൊടുത്തതാണ് ഇവർക്കെതിരെയുള്ള കുറ്റമെന്നാണ് സൂചന.എന്നാൽ ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News