Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ അഫ്ഘാനെ വിറപ്പിച്ചു ഇന്ത്യ സമനില നേടി,ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് യോഗ്യതാ പ്രതീക്ഷ

June 16, 2021

June 16, 2021

ദോഹ : ലോകകപ്പ്, ഏഷ്യൻ കപ്പ് സംയുക്ത യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് സമനില. (സ്കോർ 1-1). എഴുപത്തിയഞ്ചാം മിനുറ്റിൽ ഓവേയ്സ് അസീസിയുടെ സെൽഫ് ഗോളിൽ ഇന്ത്യ മുന്നിലെത്തിയ മത്സരത്തിൽ‌ഏഴ് മിനുറ്റുകൾക്ക് ശേഷം ഹൊസെയ്ൻ സമാനിയിലൂടെ അഫ്ഗാൻ സമനില പിടിക്കുകയായിരുന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് ഇ യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യക്ക് ഏഷ്യൻ കപ്പിനായുള്ള മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങളിലേക്ക് നേരിട്ട് യോഗ്യത നേടാനും കഴിഞ്ഞു‌. അതേ സമയം ടീമിന്റെ ലോകകപ്പ്‌ യോഗ്യതാ പ്രതീക്ഷകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നു‌. 2021 നവംബർ 16 മുതൽ 2022 ജൂൺ 14 വരെയാണ് ഏഷ്യാ കപ്പിന്റെ മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങൾ നടക്കുക.

മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം പകുതിക്കിറങ്ങിയത്. ആദ്യ പകുതിയിൽ ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ച അഫ്ഗാൻ രണ്ടാംപകുതിയുടെ തുടക്കത്തിൽ പക്ഷേ മികച്ച കളി കെട്ടഴിച്ചു. അറുപത്തിമൂന്നാം മിനുറ്റിൽ ഇന്ത്യ ടീമിൽ വരുത്തി‌. ബ്രാണ്ടൻ ഫെർണാണ്ടസിനെ പിൻവലിച്ചപ്പോൾ പകരമെത്തിയത് ചാംഗ്തെ. ആറ് മിനിറ്റുകൾക്ക് ശേഷം നായകൻ ഛേത്രിയേയും സ്റ്റിമാച്ച് സബ് ചെയ്തു‌. പകരം ലിസ്റ്റൺ കളത്തിലിറങ്ങി‌. ഗോളിനായുള്ള ശ്രമങ്ങളെല്ലാം പാളിയ ഇന്ത്യക്ക് എഴുപത്തിയഞ്ചാം മിനുറ്റിൽ അഫ്ഗാൻ സെൽഫ് ഗോൾ ദാനം നൽകി. ആഷിഖിന്റെ ക്രോസ് പിടിച്ചെടുക്കാനുള്ള അഫ്ഗാൻ ഗോളിയുടെ ശ്രമമാണ് സെൽഫ് ഗോളിൽ കലാശിച്ചത്. ഇന്ത്യ ഇതോടെ മത്സരത്തിൽ മുന്നിലെത്തി.


Latest Related News