Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യയുടേത് മരണ വ്യാപാരമെന്ന് യു.എൻ,മ്യാന്മറിന് മോദി സർക്കാർ വക 421 കോടിയുടെ ആയുധങ്ങൾ

May 20, 2023

May 20, 2023

ന്യൂസ്‌റൂം ബ്യുറോ 
ഡല്‍ഹി: മ്യാന്മര്‍ സൈന്യത്തിന് 421 കോടിയുടെ ആയുധങ്ങള്‍ നല്‍കി ഇന്ത്യന്‍ കമ്പനികള്‍. ഇന്ത്യയിലെ വിവിധ സ്വകാര്യ-പൊതു കമ്പനികളാണ് സൈന്യത്തിന് ആയുധങ്ങളും ഇതുമായി ബന്ധപ്പെട്ട മറ്റു അസംസ്‌കൃത വസ്തുക്കളും വിതരണം ചെയ്തത്. 2021 ഫെബ്രുവരി മുതല്‍ മ്യാന്മറിലെ ഭരണം പട്ടാളം അട്ടിമറിയിയിലൂടെ ഏറ്റെടുത്തതിന് പിന്നാലെയാണ് മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന് ഇരട്ട ഉപയോഗ വസ്തുക്കളും അസംസ്‌കൃത വസ്തുക്കളും നല്‍കിയതായി ബുധനാഴ്ച പുറത്തുവിട്ട ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭരണകൂടവും രാജ്യാനുമതിയുള്ള ആയുധ ഇടപാടുകാരും ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8,256 കോടി രൂപ) ആയുധങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. റഷ്യ, ചൈന, സിംഗപ്പൂര്‍, തായ്ലന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ആയുധങ്ങളും ഉപകരണങ്ങളും ഇറക്കുമതി ചെയ്തതെന്നും യുഎന്‍ പ്രത്യേക പ്രതിനിധി ടോം ആന്‍ഡ്രൂസ് പറഞ്ഞു. രാജ്യത്തെ മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുള്ളത്.

പൂര്‍ണ്ണമായ പങ്കാളിത്തം, നിലവിലുള്ള നിരോധനങ്ങളുടെ അയവുകള്‍, എളുപ്പത്തില്‍ മറികടക്കാവുന്ന ഉപരോധങ്ങള്‍ എന്നിവയിലൂടെയാണ് യു.എന്‍ അംഗരാജ്യങ്ങള്‍ ഈ വ്യാപാരം പ്രാപ്തമാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. ‘The Billion Dollar Death Trade: International Arms Networks that Enable Human Rights Violations in Myanmar’ എന്നാണ് റിപ്പോര്‍ട്ടിന് നല്‍കിയ തലക്കെട്ട്.

ഇന്ത്യയിലെ വിതരണക്കാരില്‍ ഭാരത് ഡൈനാമിക്‌സ്, ഭാരത് ഇലക്ട്രോണിക്‌സ്, യന്ത്ര ഇന്ത്യ തുടങ്ങിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും സന്ദീപ് മെറ്റല്‍ക്രാഫ്റ്റ്, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ തുടങ്ങിയ സ്വകാര്യ കമ്പനികളും ഉള്‍പ്പെടുന്നു.

ബില്യണ്‍ ഡോളര്‍ ഡെത്ത് ട്രേഡ് ആണ് ഇതെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മ്യാന്‍മറിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കം മ്യാന്മര്‍ അട്ടിമറിക്ക് ശേഷമുള്ള ആയുധ കൈമാറ്റത്തെക്കുറിച്ചുള്ള ഏറ്റവും വിശദമായ പഠനമാണിത്. പട്ടാളത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന കുട്ടക്കുരുതിക്കുമെല്ലാമാണ് ഈ ആയുധങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe

 


Latest Related News